twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി കല്‍പ്പനയുടെ മകളും ഇനി നായിക! താരപുത്രി ശ്രീമയിയുടെ സിനിമ വരുന്നു

    |

    നടി കല്‍പ്പനയുടെ അപ്രത്യക്ഷിതമായിട്ടുള്ള മരണം കേരളത്തെ ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. ഷൂട്ടിങിന് വേണ്ടി ഹൈദരാബാദില്‍ പോയപ്പോഴായിരുന്നു നടി മരിക്കുന്നത്. കല്‍പ്പനയുടെ മരണശേഷമാണ് മകളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ് ശ്രീമയി.

    മോനിഷയും ഞാനും അവസാനമായി സംസാരിച്ചത് മോഹന്‍ലാലിനെ കുറിച്ച്! മോനിഷയെ കുറിച്ച് നടന്‍ വിനീത്മോനിഷയും ഞാനും അവസാനമായി സംസാരിച്ചത് മോഹന്‍ലാലിനെ കുറിച്ച്! മോനിഷയെ കുറിച്ച് നടന്‍ വിനീത്

    നവാഗതനായ മഹറൂഫ് സംവിധാനം ചെയ്യുന്ന കിസ്സ എ്‌ന ചിത്രത്തിലൂടെയാണ് താരപുത്രി ശ്രീമയി അഭിനയിക്കുന്നത്. അനാര്‍ക്കലി മരക്കാര്‍, ഹരികൃഷ്ണ്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മിറാക്കിള്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ്.

    kalpana-sreemayi-

    വിഷ്ണു രവി തിരക്കഥുയം സംഭാഷണവും തയ്യാറാക്കുമ്പോള്‍ റഫീഖ് അഹമ്മദാണ് വരികളൊരുക്കുന്നത്. തലശ്ശേരിയും മൈസൂരുമാണ് പ്രധാന ലൊക്കേഷന്‍. അടുത്ത വര്‍ഷം ജനുവരി ആദ്യ ആഴ്ചകളില്‍ തന്നെ ഷൂട്ടിങ് ആരംഭിക്കുകയാണ്. നേരത്തെയും ശ്രീമയി നായികയാവുന്ന സിനിമകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ശരിയായി വന്നിരുന്നില്ല.

    English summary
    Kalpana's Daughter Sreemay's Movie Coming Soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X