കോമഡിയെന്നാല്‍ ഇപ്പോള്‍ അശ്ലീലമാണ്: കല്‍പന
അമ്മയും അച്ഛനും ചേച്ചിയും ചേട്ടനുമൊന്നുമില്ലാത്ത ന്യൂ ജനറേഷന്‍ സിനിമകള്‍ക്കെതിരെ രംഗത്ത് വന്നവരില്‍ അധികവും ഇത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചവരാണ്. ചിന്തിച്ചു ചിരിക്കാനുള്ള ഹാസ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സിനിമകള്‍ ഇപ്പോള്‍ എന്തെങ്കിലും അശ്ലീല വാക്കിന്റെ ആദ്യാക്ഷരം പറയും, പിന്നെ മുഖഭാവത്തിലൂടെയും ചില പ്രത്യേക സൗണ്ടുകളിലൂടെയും അത് തമശയായി. പിന്നെ കുറച്ചിങ്ങോട്ടെത്തിയപ്പോള്‍ അശ്ലീലങ്ങള്‍ പച്ചയ്ക്ക് പറയുക. അത് കേട്ട് പ്രേക്ഷകര്‍ ചിരിക്കുക.
ഈ അഭിപ്രായം പ്രേക്ഷകന്റേതല്ല. ന്യൂജനറേഷന്‍ ചിത്രങ്ങളിലൂടെ അവസരങ്ങള്‍ നഷ്ടപ്പെട്ട ഒരു സഹനടിയുടെ വാക്കുകളാണ്. പച്ചത്തെറി ഓപ്പണായി പറയുന്നതാണ് ന്യൂജനറേഷന്‍ സിനിമകളുടെ പ്രത്യേകതയെന്ന് ദേശീയപുരസ്‌കാര ജേതാവ് കല്‍പനയാണ് പറഞ്ഞത്. സിനിമ കാണാന്‍ പേടിയാകുന്നു എന്നും കല്‍പന പറഞ്ഞു. അസ്ലീലം മാത്രമേ ഇത്തരം ചിത്രങ്ങളിലുള്ളൂ.

എംടിയും ദാമോദരന്‍ സാറുമൊക്കെ കഥയെഴുതി സംവിധാനം ചെയ്തിരുന്ന കാലത്തു നിന്ന് മാറി ഇപ്പോള്‍ ചെറുപ്പക്കരുടെ ഒരു കൂട്ടായ്മയാണ് സിനിമ. അവരുടെ കാഴ്ചപ്പാടിലൂടെയാണ് അത് പുറത്തിറങ്ങുന്നത്. അതും അവരുടെപ്രായക്കാരെ ഉദ്ദേശിച്ച് മാത്രം. മുടി നീട്ടിവളര്‍ത്തി കമ്മലൊക്കെ ഇട്ട ആണ്‍കുട്ടിക്കളാണ് ഇപ്പോഴുള്ളത്. ആ മാറ്റം സിനിമയിലും പ്രതിഫലിക്കുന്നു. ആ കഥയില്‍ നമുക്ക് സ്ഥാനമില്ല. അവരെഴുതി അവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന സിനിമ.
പണ്ട് ജഗതിച്ചേട്ടനൊക്കെ കിട്ടിയിരുന്ന കയ്യടിയാണ് ഇപ്പോള്‍ തെറിപറയുന്നവര്‍ക്ക് കിട്ടുന്നത്. ഇതൊന്നും അധികകാലം ഇങ്ങനെ പോകില്ല. ഇപ്പോള്‍ കൂട്ടക്ഷരങ്ങള്‍ക്കാണ് ഡിമാന്റ്. കല്‍പ്പന പറഞ്ഞു.


Click it and Unblock the Notifications











