മോഹന്‍ലാല്‍ വിസ്മയം, മമ്മൂട്ടി ഏറ്റവും വലിയ സുന്ദരന്‍: കല്‍പന
പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നോ എന്തോ, തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ ഉലകനായകന്‍ കമല്‍ ഹസനൊപ്പവും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പവും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്കൊപ്പവും കല്‍പ വേഷമിട്ടിട്ടുണ്ട്.
സ്വതസിദ്ധമായ മുഖഭാവങ്ങള്‍ കൊണ്ടും, സംഭാഷണത്തിലെ തംരംഗങ്ങള്‍ കൊണ്ടും മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് കല്‍പന. തന്റെ അഭിപ്രായം തുറന്നു പറയുന്നതിന് കല്‍പനയ്ക്ക് മടിയൊന്നുമില്ല.

കല്‍പന തനിക്കൊപ്പം അഭിനയിച്ച സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് അടുത്തിയെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, കമല്‍ ഹസന്‍ എന്നിവരെ കുറിച്ചാണ് കല്‍പനയുടെ അഭിപ്രായ പ്രകടനം.
മോഹന്‍ലാലിന്റെ കണ്ണുകളടെ ചെറു ചലനം പോലും വിസ്മയിപ്പിക്കും എന്ന് പറഞ്ഞ കല്‍പ, മമ്മൂട്ടി സിനിമാ രംഗത്തെ ഏറ്റവും സുന്ദരനായ നടനെന്നാണ് പറഞ്ഞത്. അഭിനയിക്കാന്‍ വേണ്ടി ജന്മമെടുത്ത മനുഷ്യനാണ് കമല്‍ ഹസന്‍. എന്തും നൂറ് ശതമാനം പെര്‍ഫെക്ട ആക്കാന്‍ വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന നടനാണ് സുരേഷ് ഗോപി- കല്‍പന പറഞ്ഞു.


Click it and Unblock the Notifications