മഞ്ജുവിന്റേയും ബച്ചന്റേയും പരസ്യം വിവാദത്തിൽ!! ആഞ്ഞടിച്ച് ബെഫി, മാപ്പ് പറയാതെ രക്ഷയില്ല...

കല്യാണിന്റ പുതിയ പരസ്യം വിവാദത്തിൽ

പരസ്യങ്ങളാണ് ജനങ്ങളെ സാധനം വാങ്ങാൻ പ്രേരിപ്പിക്കുന്നത്. പരസ്യ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പരസ്യ ചിത്രങ്ങളുടെ പ്രമേയമാണ് ജനങ്ങളെ ആ സ്ഥാപനമായി അടുപ്പിക്കുന്നത്. ജനങ്ങളുടെ ഇടയിൽ വളരെ അധികം പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു പരസ്യം കല്യാണിന്റെ പരസ്യമായിരുന്നു. ഇതുവരെ കണ്ടു വന്ന രീതിയിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയമായിരുന്നു കല്യാണിന്റേത്.

കല്യാൺ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങൾക്കും പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കൂടതെ ജനങ്ങൾക്കിടയിൽ നല്ല ആശയത്തിലൂടെ കാര്യങ്ങൾ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ് ഇവർ തുടർന്നിരുന്നത്. എന്നാൽ ഇപ്പോൾ കല്യാണിന്റ പുതിയ പരസ്യം വിവാദത്തിൽ പെട്ടിരിക്കുകയാണ്.

 മഞ്ജൂവാര്യരും അമിതാഭ് ബച്ചനും

മഞ്ജൂവാര്യരും അമിതാഭ് ബച്ചനും

മഞ്ജുവാര്യരും അമിതാഭ് ബച്ചനുമാണ് പരസ്യത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ബാങ്കിൽ എത്തുന്നതും ബാങ്ക് ജീവനക്കാരിൽ നിന്ന് നേരിടുന്ന മോശമായ അനുഭവങ്ങളുമാണ് പുതിയ പരസ്യത്തിലെ പ്രമേയം. ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പരസ്യത്തിൽ കാണിക്കുന്നത്.

പരസ്യം പിൻവലിക്കണമെന്ന് ആവശ്യം

പരസ്യം പിൻവലിക്കണമെന്ന് ആവശ്യം

എന്നാൽ ഇപ്പോൾ കല്യാണിന്റെ പരസ്യം വിവാദമായിരിക്കുകയാണ്. പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫിയാണ് (ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ). കല്യാൺ പരസ്യം പിൻവലിക്കണമെന്നും മാപ്പു പറയണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

  അപഹാസ്യകരമായ പരസ്യം

അപഹാസ്യകരമായ പരസ്യം

ജനങ്ങളുടെ മനസിൽ പതിയുന്ന തരത്തിലുളള പരസ്യ ചിത്രങ്ങളാണ് കല്യാൺ പുറത്തിറക്കുന്നത്. പെൻഷൻ പാസ്ബുക്കിൽ രണ്ട് തവണ വരവ് വെച്ച തകരാർ ചൂണ്ടിക്കാണിച്ചപ്പോൾ മാനേജർ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇതാണ് അപഹാസ്യകരമാണെന്ന് ബെഫി വ്യക്തമാക്കുന്നുണ്ട്. മലയാളത്തിൽ മഞ്ജുവാര്യർ ബച്ചന്റെ മകളായി എത്തുമ്പോൾ ഹിന്ദിയിൽ സ്വന്തം മകൾ ശ്വേതയാണ് ബച്ചന്റെ കൂടെ എത്തുന്നത്.

 വിശ്വസം അതല്ലേ എല്ലാം

വിശ്വസം അതല്ലേ എല്ലാം

വിശ്വാസം ‌ അതല്ലേ എല്ലാം എന്ന ടാഗ് ലൈൻ ജനങ്ങൾക്കിടയിൽ വളരെ വേഗം തന്നെ ഫേമസായിരുന്നു. ആ ടാഗിനെ മുൻനിർത്തിയാണ് പരസ്യ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ പുറത്തു വന്ന എല്ലാ പരസ്യങ്ങളും ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണം സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

 മഞ്ജുവാര്യരുടെ തിരിച്ച് വരവ്

മഞ്ജുവാര്യരുടെ തിരിച്ച് വരവ്

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് മാറി നിന്ന മഞ്ജു 14 വർഷത്തിനു ശേഷം കല്യാണിന്റെ പരസ്യത്തിലൂടെയായിരുന്നു വീണ്ടും സിനിമ രംഗത്തേയ്ക്ക് വന്നത്. മഞ്ജുവും ബച്ചനും ചേർന്ന് അഭിനയിച്ച പരസ്യം മഞ്ജുവിന്റെ രണ്ടാം വരവിലെ പൊൻതൂവലയാരുന്നു. പിന്നീട് പുറത്തു വന്ന കല്യാണിന്റെ പരസ്യങ്ങളിലെല്ലാം മഞ്ജു മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു

ബച്ചന്റെ മകളും കല്യാണിലൂടെ

ബച്ചന്റെ മകളും കല്യാണിലൂടെ

ബിഗ്ബിയുടെ മകൾ ആദ്യമായി അഭിനയിക്കുന്ന പരസ്യ ചിത്രമാണിത്. മഞ്ജുവിനെ പോലെ ശ്വേതയുടെ വരവും കല്യാണിലൂടെയാണ്. തുടക്കും തന്നെ അച്ഛനോടൊപ്പമായിരുന്നു. . മികച്ച അഭിനയമാണ് ഇവർ കാഴ്ചവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച അഭിപ്രായമാണ് പരസ്യത്തിനു ലഭിക്കുന്നത്.അതിനിടയിലാണ് ഇത്തരത്തിലുളള പ്രശ്നങ്ങൾ പരസ്യത്തെ ബാധിച്ചിരിക്കുന്നത്.

ആദ്യം നെഴ്സുമാർ

ആദ്യം നെഴ്സുമാർ

കല്യാണിനെ വിവാദങ്ങൾ വേട്ടയാടുന്നത് ഇത് ആദ്യമായിട്ടല്ല. ഇതിനു മുൻപും പരസ്യ ചിത്രങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. 2014 ലായിരുന്നു ആദ്യ വിവാദം ഉയർന്നത്. വജ്രാഭരണങ്ങളുടെ പരസ്യത്തില്‍ മഞ്ജു ഒരു നഴ്‌സിന്റെ രൂപത്തിലായിരുന്നു എത്തിയത്. ഇനി എല്ലാവര്‍ക്കും വജ്രം വാങ്ങാം എന്നതാണ് പരസ്യവാചകം. വജ്രം എന്ന സ്വപ്നം എല്ലാവർക്കും യാഥാർഥ്യമാക്കാം എന്നായിരുന്നു പരസ്യം കൊണ്ട് ഉദ്യേശിച്ചത്. എന്നാല്‍ ഈ പരസ്യം തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് ചില നഴ്‌സുമാര്‍ രംഗത്തെത്തിയിരുന്നു.

വംശീയാധിഷേപം

വംശീയാധിഷേപം

കല്യാണിന്റെ പരസ്യ ചിത്രത്തിനെതിരെ വംശീയാധിഷോപം ഉണ്ടെന്ന് ആരോപിച്ച് വനിത സംഘടനകൾ രംഗത്തെത്തിയിരുന്നു. 2015 ൽ പുറത്തു വന്ന പരസ്യത്തിനെതിരെയാണ് അന്ന് വനിത സംഘടനകൾ രംഗത്തെത്തിയത്. സ്വർണ്ണാഭരണ വിഭൂഷിതയായ മോഡലിനെ കുടപിടിച്ച് കൊടുക്കുന്ന കറുത്ത നിറമുളള ബാലൻ ഇതായിരുന്നു പരസ്യം. ഇതിനെതിരെ വൻ വിമർശനം ഉയർന്നു വന്നിരുന്നത്രേ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X