»   » മറ്റൊരു താരപുത്രന്‍ കൂടി തുടക്കം കുറിക്കുന്നു, ശ്രാവണ്‍ മുകേഷിന്‍റെ കല്ല്യാണത്തിലെ ആദ്യ ഗാനം പുറത്ത്

മറ്റൊരു താരപുത്രന്‍ കൂടി തുടക്കം കുറിക്കുന്നു, ശ്രാവണ്‍ മുകേഷിന്‍റെ കല്ല്യാണത്തിലെ ആദ്യ ഗാനം പുറത്ത്

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് താരപുത്രന്‍മാരുടെ സമയമാണ്. അച്ഛന് പുറകേ മക്കളും സിനിമയിലേക്കെത്തുന്നത് സ്വാഭാവികമാണ്. താരങ്ങളുടെ മക്കളുടെ സിനിമാപ്രവേശനത്തിനായി പലപ്പോഴും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരപുത്രന്‍മാര്‍. മമ്മൂട്ടി, ശ്രീനിവാസന്‍, മോഹന്‍ലാല്‍, മുകേഷ്, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലേക്ക് കടന്നുവന്നിരുന്നു.

താരപുത്രന്‍മാരില്‍ ചിലരൊക്കെ ബാലതാരമായി നേരത്തെ തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. അല്ലാത്തവരുടെ സിനിമാപ്രവേശനത്തിനായാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് ശ്രാവണ്‍ മുകേഷ് നായകനായെത്തുന്ന കല്ല്യാണത്തിലെ ആദ്യ ഗാനം പുറത്തുവന്നിട്ടുള്ളത്.

Shravan Mukesh

സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയായ കല്യാണത്തിലാണ് ശ്രാവണ്‍ അഭിനയിക്കുന്നത്. പുതുമുഖ താരത്തെ നായകനാക്കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചത്. പരിചയമുള്ള മുഖങ്ങളില്‍ നിന്നുമുള്ള മാറ്റമായിരുന്നു സംവിധായകന്‍റെ ലക്ഷ്യം. വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തിലെ നായിക. പണ്ടേ നീ എന്നില്‍ ഉണ്ടെ എന്ന് തുടങ്ങുന്ന ഗാനം സിദ്ധാര്‍ത്ഥ് മേനോനാണ് ആലപിച്ചത്. പ്രകാശ് അലകസാണ് ഈണമൊരുക്കിയത്. ചിത്രത്തില്‍ ശ്രവണിന്റെ അച്ഛനായി അഭിനയിക്കുന്നത് മുകേഷ് തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

English summary
Shravan Mukesh's debut film Kalyanam song release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X