മുകേഷും സരിതയും ഇത് കണ്ടോ, ശ്രാവണിന്‍റെ കല്യാണം ഇങ്ങനെയാണോ? ഇത് കണ്ട് നോക്കൂ!

By Nimisha

താരകുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലേക്ക്. അച്ഛന്റെയും അമ്മയുടെയും പിന്നാലെ ശ്രാവണും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. സാള്‍ട്ട് മാംഗോട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ താരപുത്രന്‍ തുടക്കം കുറിക്കുന്നത്
സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ശരിക്കുമൊരു കല്യാണത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നതെന്ന് ട്രെയിലര്‍ കാണുമ്പോള്‍ മനസ്സിലാവും. മുകേഷ്, ശ്രീനിവാസന്‍, ഗ്രിഗറി, ഹരീഷ് കണാരന്‍, സൈജു കുറിപ്പ് , ധര്‍മ്മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നവാഗതയായ വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തിലെ നായിക. ശ്രാവണിന്റെ അച്ഛനായി അഭിനയിക്കുന്നത് മുകേഷാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

മറ്റൊരു താരപുത്രന്‍ കൂടി തുടക്കം കുറിക്കുന്നു

മറ്റൊരു താരപുത്രന്‍ കൂടി തുടക്കം കുറിക്കുന്നു

മലയാള സിനിമയില്‍ ഇത് താരപുത്രന്‍മാരുടെ സമയമാണ്. അച്ഛന് പുറകേ മക്കളും സിനിമയിലേക്കെത്തുന്നത് സ്വാഭാവികമാണ്. താരങ്ങളുടെ മക്കളുടെ സിനിമാപ്രവേശനത്തിനായി പലപ്പോഴും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരപുത്രന്‍മാര്‍.

ദുല്‍ഖറിനും പ്രണവിനും പിന്നാലെ ശ്രാവണും എത്തുന്നു

ദുല്‍ഖറിനും പ്രണവിനും പിന്നാലെ ശ്രാവണും എത്തുന്നു

മമ്മൂട്ടി, ശ്രീനിവാസന്‍, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലേക്ക് കടന്നുവന്നിരുന്നു. മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രാവണ്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്.

ആദ്യമെത്തിയ ഗാനം

ആദ്യമെത്തിയ ഗാനം

താരപുത്രന്‍മാരില്‍ ചിലരൊക്കെ ബാലതാരമായി നേരത്തെ തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. അല്ലാത്തവരുടെ സിനിമാപ്രവേശനത്തിനായാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ശ്രാവണ്‍ മുകേഷ് നായകനായെത്തുന്ന കല്ല്യാണത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.

നായകനായി പുതുമുഖം വേണമെന്ന ആവശ്യം

നായകനായി പുതുമുഖം വേണമെന്ന ആവശ്യം

സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയായ കല്യാണത്തിലാണ് ശ്രാവണ്‍ അഭിനയിക്കുന്നത്.സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷമുള്ള സിനിമയില്‍ പുതുമുഖ താരത്തെ നായകനാക്കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചത്. പരിചയമുള്ള മുഖങ്ങളില്‍ നിന്നുമുള്ള മാറ്റമായിരുന്നു സംവിധായകന്‍റെ ലക്ഷ്യം.

അച്ഛനും അമ്മയ്ക്കും പിന്നാലെ

അച്ഛനും അമ്മയ്ക്കും പിന്നാലെ

കലാകുടുംബത്തില്‍ നിന്നാണ് ശ്രാമഴിന്‍റെ കടന്നുവരവ്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

പിന്തുണ നല്‍കി സഹപ്രവര്‍ത്തകര്‍

പിന്തുണ നല്‍കി സഹപ്രവര്‍ത്തകര്‍

നടന്‍ മാത്രമല്ല എംഎല്‍എ കൂടിയാണ് മുകേഷ്. നായകനായി തുടക്കം കുറിക്കുന്ന ശ്രാവണിന് ആശംസ നേരാന്‍ രാഷ്ട്രീയ പ്രമുഖരും സിനിമാപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.

ട്രെയിലര്‍ കാണൂ

ശരിക്കുമൊരു കല്യാണത്തിന്‍റെ കഥ പറയുന്ന ട്രെയിലര്‍ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X