ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

By Midhun Raj

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98ാം വയസിലായിരുന്നു അദ്ദേഹത്തിന്‌റെ അന്ത്യം. കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന നടന് കഴിഞ്ഞ ദിവസം രോഗം ഭേദമായിരുന്നു. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവ് കൂടിയാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കല്യാണരാമന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ തെക്കേടത്ത് ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചത്.

unnikrishnan namboothiri

ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന ചിത്രത്തിലൂടെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അരങ്ങേറ്റം. തുടര്‍ന്ന്‌ ഒരാള്‍ മാത്രം, കളിയാട്ടം, കൈകുടന്ന നിലാവ് ഉള്‍പ്പെടെ പതിനഞ്ചിലധികം സിനിമകളില്‍ അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും ഭാഗമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. തമിഴില്‍ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, പമല്‍ കെ സമ്മന്ദം, ചന്ദ്രമുഖി തുടങ്ങിയ സിനിമകളിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എത്തിയത്.

കല്യാണരാമന് പുറമെ ദിലീപ് ചിത്രം മായാമോഹിനി, മമ്മൂട്ടി ചിത്രങ്ങളായ രാപ്പകല്‍, ലൗഡ്‌സപീക്കര്‍, പോക്കിരിരാജ, മോഹന്‍ലാലിന്‌റെ
ഫോട്ടോഗ്രാഫര്‍, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകളിലും നടന്‍ അഭിനയിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

Recommended Video

കൊവിഡ് മോചിതനായി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതിനിടെ അന്ത്യം | FilmiBeat Malayalam

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: kalyanaraman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X