»   » കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക്! നായകന്‍ മലയാളത്തില്‍ അല്ല...പിന്നെയോ..?

കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക്! നായകന്‍ മലയാളത്തില്‍ അല്ല...പിന്നെയോ..?

Posted By: Teresa John
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. തൊട്ട് പിന്നാലെ മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക് വരികയാണ്. മലയാളത്തിലെ പ്രമുഖ സംവിധയാകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശനാണ് സിനിമയിലഭിനയിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

ഇത് സരോജ് കുമാര്‍ അല്ല,ശശിയാണ്!'അയാള്‍ ശശി'സിനിമയുടെ ലൊക്കേഷനില്‍ എല്ലാവരെയും ശശിയാക്കി ശ്രീനിവാസന്‍

സിനിമ കുടുംബത്തില്‍ ജനിച്ചതിനാല്‍ കല്യാണി മുമ്പും സിനിമയുടെ ഭാഗമായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ബിരുദം നേടിയ കല്യാണി മുമ്പ് ഇരുമുഖന്‍ എന്ന സിനിമയിലുടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി സിനിമയിലെത്തിയിരുന്നു. മലയാളി പ്രേക്ഷകരെ നിരാശയിലാക്കി കല്യാണി അഭിനയിക്കാന്‍ പോവുന്നത് തെലുങ്കു സിനിമയിലാണെന്നാണ് പുതിയ വാര്‍ത്തകള്‍.

കല്യാണിയുടെ സിനിമ പ്രവേശനം

പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്കെത്തുന്നത് ഏറെ നാളായി എല്ലാവരും കാത്തിരിക്കുന്ന കാര്യമാണ്. മുമ്പ് പലതരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും കല്യാണി സിനിമയിലഭിനയിക്കാന്‍ പോവുന്ന വാര്‍ത്ത ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുകയാണ്.

മലയാളത്തിലല്ല..

കല്യാണിയുടെ അരങ്ങേറ്റ ചിത്രം മലയാളത്തില്‍ അല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. തെലുങ്ക് സിനിമയിലായിരിക്കും കല്യാണി അഭിനയിക്കാന്‍ പോവുന്നത്.

കല്യാണിയുടെ നായകന്‍

തെലുങ്കിലെ പ്രമുഖ നടന്‍ നാഗര്‍ജുനയുടെ ഇളയമകന്‍ അഖില്‍ അഖിനേനിയാണ് കല്യാണിയുടെ നായകനായി എത്തുന്നതെന്നാണ് പുറത്ത് വന്ന വാര്‍ത്തയില്‍ പറയുന്നത്.

ഫിലിം ഫെയറില്‍ തിളങ്ങി കല്യാണി

അറുപത്തിനാലാമത് ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ അമ്മയ്‌ക്കൊപ്പം എത്തിയ കല്യാണിയായിരുന്നു തിളങ്ങി നിന്നത്.

അമ്മയെ പോലെ..

അനുകരണമാണ് മുഖസ്തുതിയുടെ മികച്ച മാതൃക. അമ്മയുടെ സൗന്ദര്യവും കൃപയും ശോഭയും നേടുക എന്ന നിരന്തര പരിശ്രമമാണ് എന്റെ ജീവിതം ഒരു നാള്‍ അത് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ മുമ്പ് മാതൃദിനത്തില്‍ അമ്മയെ പോലെ താനും ശോഭിക്കുമെന്ന് പറഞ്ഞു കൊണ്ട് എഴുതിയതായിരുന്നു. അതാണ് ഇപ്പോള്‍ സാഫല്യമാവാന്‍ പോവുന്നത്.

ലിസിയുടെ പുതിയ സംരംഭം

കഴിഞ്ഞ ദിവസമാണ് നടി ലിസി ലക്ഷ്മി ചെന്നൈയില്‍ പുതിയൊരു ഡബ്ബിംഗ് സ്റ്റുഡിയോ ആരംഭിച്ചത്. നടന്‍ കമല്‍ഹാസനായിരുന്നു സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തിരുന്നത്.

ആശംസകളുമായി പ്രിയദര്‍ശന്‍

വിവാഹബന്ധം വേര്‍പ്പെടുത്തിയതാണെങ്കിലും ലിസിയുടെ പുതിയ സംരംഭത്തിന് ആശംസകളുമായി പ്രിയദര്‍ശന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ലിസിയും പ്രിയദര്‍ശനും

മലയാളത്തിലെ മുഖ്യധാര നായികയായിരുന്നപ്പോഴായിരുന്നു സംവിധായകന്‍ പ്രിയദര്‍ശനെ ലിസി വിവാഹം കഴിച്ചിരുന്നത്. വിവാഹ ശേഷ സിനിമയില്‍ നിന്നും മാറി നിന്ന ലിസി തന്റെ ആഗ്രഹങ്ങളെല്ലാം മകളിലുടെ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.

English summary
Priyadarshan’s daughter Kalyani may make her acting debut with Akhil Akkineni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam