Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഏത് താരത്തിനൊപ്പം അഭിനയിക്കാനാണ് എറ്റവും ഇഷ്ടം, കല്യാണി പ്രിയദര്‍ശന്റെ മറുപടി കാണാം
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തിളങ്ങിയ താരമാണ് കല്യാണി പ്രിയദര്ശന്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. തെലുങ്ക് ചിത്രം ഹലോയിലൂടെ സിനിമയില്‍ അരങ്ങേറിയ കല്യാണി തുടര്‍ന്ന് തമിഴിലും സിനിമകള്‍ ചെയ്തു. നിലവില്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയമാണ് കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രം.

അതേസമയം സിനിമയില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് എറ്റവും ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് നടി നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കല്യാണി പ്രിയദര്ശന് മനസുതുറന്നത്. ലോകത്ത് വളരെ രസികനായിട്ടുളള ആര്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് ഇഷ്ടമാണെന്ന് കല്യാണി പറയുന്നു. ലൊക്കേഷന്‍, തമാശകള്‍ കൊണ്ട് നിറയ്ക്കുന്ന ഒരാള്‍ ആണ് നായകനെങ്കില്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്. അങ്ങനെയുളളവരുമായി അസോസിയേറ്റ് ചെയ്യുമ്പോള്‍ നമ്മളും അവര്‍ക്കൊപ്പം കൂളാകും. കല്യാണി പ്രിയദര്ശന് അഭിമുഖത്തില്‍ പറഞ്ഞു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
Recommended Video
തെലുങ്കില്‍ നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനിയായിരുന്നു കല്യാണിയുടെ ആദ്യ നായകന്. പിന്നാലെ സായി ധരം തേജ്, ഷര്‍വാനന്ദ്, തുടങ്ങിയവരുടെ നായികയായും കല്യാണി അഭിനയിച്ചു. തമിഴില്‍ ശിവകാര്ത്തികേയനൊപ്പമുളള ഹീറോയാണ് നടിയുടെ ആദ്യ ചിത്രം. പിന്നാലെ പുത്തം പുതുകാലൈ എന്ന ആന്തോളജി ചിത്രത്തിലും തമിഴില്‍ കല്യാണി അഭിനയിച്ചു. ഒടിടി പ്ലാറ്റ്ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തില്‍ ഹൃദയം, തമിഴില്‍ മാനാട്, വാനം തുടങ്ങിയ ചിത്രങ്ങളാണ് കല്യാണി പ്രിയദര്ശന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്