മഞ്ജു വാര്യര്‍ മുതല്‍ സായ് പല്ലവി വരെ! കല്യാണി പ്രിയദര്‍ശന്‍റെ ഹൃദയം കീഴടക്കിയ നായികമാര്‍ ഇവരാണ്!
താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് കല്യാണി പ്രിയദര്‍ശന്‍. തെലുങ്ക് അരങ്ങേറ്റത്തിന് പിന്നാലെയായാണ് തമിഴിലേക്ക് കല്യാണി എത്തിയത്. അച്ഛന്റെ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തില്‍ പ്രവേശിച്ചിരിക്കുകയാണ് താരമിപ്പോള്‍. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിന് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലേക്ക് താരപുത്രിയെത്തിയത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അനൂപ് സത്യനാണ്. സത്യന്‍ അന്തിക്കാടിന് പിന്നാലെയായി മകനും സംവിധാനത്തില്‍ തുടക്കം കുറിക്കുകയാണ്. സുരേഷ് ഗോപി, ശോഭന, ഉര്‍വശി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മോഹന്‍ലാലാണ് തന്റെ ഇഷ്ടനായകനെന്ന് നേരത്തെ താരപുത്രി വ്യക്തമാക്കിയിരുന്നു. ഏത് ഭാഷയിലെ കാര്യമെടുത്താലും അദ്ദേഹം കഴിഞ്ഞേ മറ്റൊരു താരമുള്ളൂവെന്നായിരുന്നു കല്യാണി പറഞ്ഞത്. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട നായികമാരെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് കല്യാണി. മഞ്ജു വാര്യര്‍, ശോഭന, പാര്‍വതി, നസ്രിയ നസീം, സായ് പല്ലവി, ആലിയ ഭട്ട് തുടങ്ങിയവരെ തനിക്കേറെ ഇഷ്ടമാണെന്ന് കല്യാണി പറയുന്നു. ശോഭനയ്ക്കും ഉര്‍വശിക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണി പറയുന്നു.

ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഹീറോയുമായാണ് കല്യാണി ഇപ്പോള്‍ എത്തിയിട്ടുള്ളത്. തമിഴ് അരങ്ങേറ്റത്തിന് ആശംസ നേര്‍ന്ന് മോഹന്‍ലാലും പ്രിയദര്‍ശനും എത്തിയിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ നായികയായെത്തുന്നത് കല്യാണിയാണ്. കല്യാണി നായികയായെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവിനൊപ്പമായാണ് കല്യാണി അഭിനയിച്ചത്. അതിന് പിന്നാലെയായാണ് ഇരുവരും നായികാനായകന്‍മാരായി അഭിനയിക്കാന്‍ പോവുന്നത്.


Click it and Unblock the Notifications