പ്രണവിനൊപ്പം മാത്രമല്ല കല്യാണിയുടേതായി മറ്റൊരു ചിത്രവും! സന്തോഷ വാര്‍ത്ത പുറത്തുവിട്ട് താരപുത്രി!
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകന്‍ പ്രിയദര്‍ശന് പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. അഭിനേത്രി കൂടിയായ ലിസിയും മക്കളുടെ അരങ്ങേറ്റത്തില്‍ സന്തോഷവതിയായിരുന്നു. പ്രിയദര്‍ശന്റെ തന്നെ ശിഷ്യന്‍മാരിലൊരാളായ വിക്രം കുമാറായിരുന്നു കല്യാണിയെ തെലുങ്ക് സിനിമയായ ഹലോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. അഖില്‍ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകന്‍. നാഗാര്‍ജ്ജുനയുടെ ഇളയ മകനൊപ്പമുള്ള കല്യാണിയുടെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. കലക്ഷനിലും ഏറെ മുന്നിലായിരുന്നു ഈ ചിത്രം. തന്നെ രക്ഷിച്ച അതേ നാഗാര്‍ജ്ജുന തന്നെയായിരുന്നു മകളുടെ അരങ്ങേറ്റത്തിന് നിമിത്തമായതെന്ന് പ്രിയയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. താരപുത്രി എന്നതിനും അപ്പുറത്ത് തന്റേതായ മേല്‍വിലാസമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രി.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നാല് നായികമാരിലൊരാളായാണ് താരപുത്രിയെത്തുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് ഇവരെത്തുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍ ഒരുകാലത്ത് തിളങ്ങി നിന്നവരുടെ മക്കളും ഈ സിനിമയിലൂടെ ഒന്നിക്കുകയാണ്. അച്ഛനൊപ്പം വര്‍ക്ക് ചെയ്യണമെന്ന മോഹത്തെക്കുറിച്ച് കല്യാണി നേരത്തെ തുറന്നുപറഞ്ഞിരുന്നു. കല്യാണി മാത്രമല്ല സിദ്ധാര്‍ത്ഥും ഈ ചിത്രത്തിലെത്തുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലല്ല വിഎഫ്എക്‌സ് കാര്യങ്ങള്‍ ചെയ്യാനായാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. പ്രണവ് മോഹന്‍ലാലിന്റെ നായികയായാണ് കല്യാണി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരക്കാര്‍ മാത്രമല്ല മറ്റൊരു സിനിമയു തന്റേതായി പുറത്തിറങ്ങുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കല്യാണി. ഫേസ്ബുക്ക് പേജിലൂടെയാണ് താരപുത്രി ഈ സന്തോഷത്തെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നും അവര്‍ കുറിച്ചിട്ടുണ്ട്. താരപുത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications