ലിസിയും പ്രിയദര്‍ശനും ആ തീരുമാനമെടുത്തപ്പോള്‍ വേദനിച്ചിരുന്നോ? മകള്‍ കല്യാണിയുടെ ഉത്തരം ഇങ്ങനെ!

By Nimisha

പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായ സംഭവം ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സമയത്താണ് പ്രിയദര്‍ശന്‍ ലിസിയെ ജീവിതസഖിയാക്കുന്നത്. മുന്‍നിര അഭിനേത്രികളിലൊരാളായിരുന്നിട്ട് കൂടി ലിസിയും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

1990 ലായിരുന്നു ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. 24 വര്‍ഷത്തിന് ശേഷം 2016 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. പരസ്പരം പഴി ചാരലുകളില്ലാതെ മാന്യമായാണ് ഇവര്‍ വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞതിന് ശേഷവും അടുത്ത സുഹൃത്തുക്കളായാണ് ഇവര്‍ കഴിയുന്നത്. ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ ആശംസ അറിയിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെ മകളായ കല്യാണിയും സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തരപുത്രി അരങ്ങേറിയത്. മികച്ച പ്രതികരണവുമായി സിനിമ മുന്നേറുകയാണ്.

ഹലോയിലൂടെ തുടക്കം കുറിച്ചു

ഹലോയിലൂടെ തുടക്കം കുറിച്ചു

പ്രിയദര്‍ശന്റെ മകള്‍ കല്യാണി ഇപ്പോള്‍ തെലുങ്ക് സിനിമയിലെ സ്വന്തം താരമായി മാറിയിരിക്കുകയാണ്. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോയില്‍ അഖില്‍ അക്കിനേനിയാണ് നായകനായി എത്തിയത്.

പ്രചോദനമേകിയത് അച്ഛനും അമ്മയും

പ്രചോദനമേകിയത് അച്ഛനും അമ്മയും

അച്ഛനും അമ്മയും നല്‍കുന്ന പിന്തുണയാണ് തനിക്ക് പ്രചോദനമെന്ന് ഈ താരപുത്രി പറയുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് കല്യാണി കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

വിവാഹമോചനം ബാധിച്ചോ?

വിവാഹമോചനം ബാധിച്ചോ?

അച്ഛനും അമ്മയും വഴി പിരിഞ്ഞത് മക്കളെ ബാധിക്കാറുണ്ട് പലപ്പോഴും. എന്നാല്‍ തന്റെ കാര്യത്തില്‍ അത്തരത്തിലൊരു കാര്യവും നടന്നിട്ടില്ലെന്ന് കല്യാണി പറയുന്നു.

മാതാപിതാക്കളാണ് ഭാഗ്യം

മാതാപിതാക്കളാണ് ഭാഗ്യം

ഇങ്ങനെയൊരു അച്ഛനെയും അമ്മയേയും ലഭിച്ചതില്‍ താന്‍ അങ്ങേയറ്റത്തെ സന്തോഷവതിയാണെന്ന് താരം പറയുന്നു. അവരുടെ സ്‌നേഹവും കരുതലും കൃത്യമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും താരപുത്രി വ്യക്തമാക്കുന്നു.

പ്രമോഷനില്‍ എത്താറുണ്ട്

പ്രമോഷനില്‍ എത്താറുണ്ട്

തന്റെ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവസാന്നിധ്യമായി അവരെത്താറുണ്ട്. തന്റെ സിനിമയെ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും പരിചയപ്പെടുത്തുന്നതെന്നും കല്യാണി പറയുന്നു.

സെറ്റില്‍ വരാറില്ല

സെറ്റില്‍ വരാറില്ല

സ്വതന്ത്രമായാണ് അവര്‍ തന്നെ വളര്‍ത്തിയത്. ഷൂട്ടിങ്ങ് സെറ്റില്‍ വരാറില്ല. തന്നില്‍ അത്രയധികം വിശ്വാസം അവര്‍ക്കുണ്ടെന്നും താരപുത്രി പറയുന്നു.

സിനിമ കണ്ടത്

സിനിമ കണ്ടത്

അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്നാണ് താന്‍ സിനിമ കണ്ടതെന്നും താരപുത്രി പറയുന്നു. കല്യാണിയുടെ സിനിമാഅരങ്ങേറ്റത്തിന് മികച്ച പിന്തുണ നല്‍കി ഇരുവരും കൂടെയുണ്ടായിരുന്നു.

കല്യാണിയുടെ അരങ്ങേറ്റവും ലിസിയുടെ തിരിച്ചുവരവും

കല്യാണിയുടെ അരങ്ങേറ്റവും ലിസിയുടെ തിരിച്ചുവരവും

ലിസിയെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായൊരു കാര്യമായിരുന്നു അടുത്തിടെ സംഭവിച്ചത്. കല്യാണി സിനിമയില്‍ തുടക്കം കുറിച്ചതിനോടൊപ്പം തന്നെ ലിസിയും സിനിമയിലേക്ക് തിരിച്ച് വരികയാണ്.

തെലുങ്കിലൂടെ തിരിച്ചുവരുന്നു

തെലുങ്കിലൂടെ തിരിച്ചുവരുന്നു

തെലുങ്ക് സിനിമയിലൂടെയാണ് ലിസി തിരിച്ചുവരുന്നത്. കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഥിനും മേഘനയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഭിനയം നിര്‍ത്തിയതില്‍ കുറ്റബോധമുണ്ട്

അഭിനയം നിര്‍ത്തിയതില്‍ കുറ്റബോധമുണ്ട്

തന്റെ 22ാമത്തെ വയസ്സിലാണ് ലിസി സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. നിരവധി അവസരങ്ങള്‍ തേടിയെത്തുന്നതിനിടയില്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ലിസി വ്യക്തമാക്കിയിരുന്നു.

പ്രിയദര്‍ശനുമായുള്ള വിവാഹം

പ്രിയദര്‍ശനുമായുള്ള വിവാഹം

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. വിവാഹത്തോടെ താരം അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു.

ആരാധകരെ ഞെട്ടിച്ച വിവാഹ മോചനം

ആരാധകരെ ഞെട്ടിച്ച വിവാഹ മോചനം

1990 ലായിരുന്നു ലിസി പ്രിയദര്‍ശനെ വിവാഹം ചെയ്തത്. 24 വര്‍ഷത്തെ ദാമ്പത്യത്തെ ജീവിതത്തിന് വിരാമമിട്ട് 2016 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X