»   » പ്രണവിനോട് പ്രണയമോ.. കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു; ഞങ്ങളന്ന് ചിരിച്ചു മരിച്ചു!!!

പ്രണവിനോട് പ്രണയമോ.. കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു; ഞങ്ങളന്ന് ചിരിച്ചു മരിച്ചു!!!

Written By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്റെ പേര് സിനിമയില്‍ എത്തുന്നതിന് മുന്‍പേ ഗോസിപ്പ് കോളങ്ങളില്‍ വന്ന് കഴിഞ്ഞിരുന്നു. പ്രിയന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും മലയാളത്തിന്റെ സൂപ്പര്‍താരവുമായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലാണ് അതിന് ഇര.

അച്ഛനെ തോല്‍പ്പിച്ച മമ്മൂട്ടി അങ്കിളിനെ മലര്‍ത്തി അടിക്കാന്‍ പ്രണവിന് കഴിയുമോ, ആദി ഫസ്റ്റ്‌ഡേ കലക്ഷന്‍?

പ്രണവും കല്യാണിയും ഒന്നിച്ചുള്ള ചില സെല്‍ഫി ചിത്രങ്ങള്‍ വൈറലായോടെയാണ് ഗോസിപ്പ് പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത കേട്ട് ഞങ്ങള്‍ പൊട്ടി ചിരിയ്ക്കുകയായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. പ്രണവ് എന്ന അപ്പു ഏട്ടന്‍ എന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് കല്യാണി പറഞ്ഞു.

ഞങ്ങളുടെ ഹീറോ

പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പുച്ചേട്ടനാണ് ഞങ്ങള്‍ ഫാമിലി സര്‍ക്കിളിലെ എല്ലാ കൂട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി ജീവിയ്ക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ്. ഒരു ടീഷര്‍ട്ടും ഒരു ജീന്‍സും ഒരു ചപ്പലുമുണ്ടെങ്കില്‍ അപ്പുച്ചേട്ടന് സന്തോഷമായി ജീവിക്കാം.

ആ മെസേജുകള്‍ വന്നപ്പോള്‍

ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്ന് ചില മെസേജുകള്‍ വന്നു. അന്ന് ഞങ്ങള്‍ ചിരിച്ചതിന് കണക്കില്ല. കുട്ടിക്കാലം മുതലേ എന്റെ സുഹൃത്തും സഹോദരനുമാണ് അപ്പുച്ചേട്ടന്‍.

ഗോസിപ്പിന് മറുപടി കൊടുത്തത്

ഞങ്ങള്‍ ഒരു കുടുംബ തന്നെയാണ്. അന്ന് ആ മെസേജ് കണ്ടപ്പോള്‍ തന്നെ അപ്പുച്ചേട്ടന്‍ ഞങ്ങളൊരുമിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത വ്യക്തിത്വമാണ് അപ്പുച്ചേട്ടന്റേത്- കല്യാണി പറഞ്ഞു

ഞങ്ങള്‍ കസിന്‍സിനെ പോലെ

അച്ഛന്റെയും അമ്മയുടെയും അടുത്ത കൂട്ടുകാരുടെ മക്കളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അച്ഛന്റെ ഏറ്റവും നല്ല സുഹൃത്താണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മക്കളും എനിക്കങ്ങനെയാണ്. സുഹൃത്ത് എന്നതിനപ്പുറം ഞങ്ങള്‍ കസിന്‍സിനെ പോലെയാണ് എന്നും കല്യാണി പറയുന്നു

പ്രണവിനൊപ്പം അഭിനയിക്കണം

പ്രണവിനൊപ്പം അഭിനയിക്കാനുള്ള താത്പര്യവും താരപുത്രി പ്രകടിപ്പിച്ചു. അച്ഛനും ലാലങ്കിലും ഏറ്റവും നല്ല കോമ്പിനേഷനാണ്. അവരുടെ മക്കള്‍ ഒന്നിക്കുന്നു എന്നത് മലയാളികളുടെ ആകാംക്ഷയുടെ ഭാഗമാണ്. തീര്‍ച്ചയായും നല്ല തിരക്കഥ വന്നാല്‍ അപ്പുച്ചേട്ടനൊപ്പം അഭിനയിക്കും.

കല്യാണി സിനിമയില്‍

തെലുങ്ക് സിനിമയിലൂടെയാണ് പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ അരങ്ങേറ്റം കുറിച്ചത്. അഖില്‍ അക്കിനേനി നായകനായ ഹലോ എന്ന ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രമായി കല്യാണി എത്തി. തെലുങ്ക് സിനിമാ ലോകം താരപുത്രിയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

പ്രണവും വന്നു

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലും അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്. പ്രണവിന്റെ ആദ്യ ചിത്രമായ ആദി ഇന്നലെ, റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Kalyani Priyadarshan About Her Relationship With Pranav Mohanlal!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam