ആ ടെന്‍ഷന്‍ ദുല്‍ഖറിന് അറിയാം! 'താരപുത്രി' സമ്മര്‍ദ്ദം മറികടന്നതിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍!

താരങ്ങള്‍ക്ക് പിന്നാലെയായി അടുത്ത തലമുറയും സിനിമയിലേക്കെത്തുമ്പോള്‍ സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും പ്രതീക്ഷകളേറെയാണ്. ആ ടെന്‍ഷനായിരുന്നു കല്യാണിയില്‍ താന്‍ കണ്ടതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിനിടയില്‍ സംസാരിക്കുകയായിരുന്നു താരം. തെലുങ്കിലൂടെ അരങ്ങേറിയ കല്യാണി ആദ്യമായാണ് മലയാളത്തില്‍ അഭിനയിച്ചത്. അതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നുവെന്ന് കല്യാണിയും പറഞ്ഞിരുന്നു. മലയാളത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് താരപുത്രി പറയുന്നു. ദുല്‍ഖറിനോടാണ് നന്ദി പറയാനുള്ളത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലാണ് കല്യാണി ഇനി അഭിനയിക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

അച്ഛനും അമ്മയും സിനിമയിലുള്ളവരായതിനാല്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു തനിക്കെന്നും കല്യാണി പറയുന്നു. അത് ദുല്‍ഖറിനും കൃത്യമായി മനസ്സിലായിരുന്നു. ഓരോ സീനിന് മുന്‍പും താന്‍ ആശങ്കയിലായിരുന്നു. ഇത് തനിക്കുമുണ്ടായിരുന്നുവെന്നും കൂടുതല്‍ സിനിമ ചെയ്യുമ്പോള്‍ ഇത് മാറുമെന്നുമായിരുന്നു ദുല്‍ഖര്‍ തന്നോട് പറഞ്ഞതെന്നും കല്യാണി പറയുന്നു. ഞങ്ങളുടെ സിനിമ ചെയ്തതിന് നന്ദിയെന്നായിരുന്നു ഇത് കേട്ടപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്.

Kalyani Priyadarshan

ഞങ്ങളുടെ സിനിമയുടെ സര്‍പ്രൈസ് പാക്കേജായിരുന്നു കല്യാണി. ഈ പേടിയും ടെന്‍ഷനുമൊക്കെ കണ്ടാല്‍ തനിക്ക് മനസ്സിലാവും. കൈനോക്കിയാലോ മുഖത്തെ ഭാവമോ ഒക്കെ വെച്ച് തനിക്ക് പെട്ടെന്ന് തന്നെ ഇത് മനസ്സിലാവും. സെറ്റില്‍ ഒരു ക്യാംപസ് മൂഡായിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നുവെങ്കിലും കല്യാണി കൃത്യമായി ഹോംവര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. കുത്തിയിരുന്ന് ഡയലോഗ് പഠിക്കും. വോയ്‌സ് നോട്ടാക്കിയാണ് താന്‍ ഡയലോഗുകള്‍ പറഞ്ഞുകൊടുത്തിരുന്നതെന്ന് അനൂപ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X