സംവിധായകന്‍ സമ്മതിച്ചില്ല, 2.o ഫസ്റ്റ് ഷോ കാണാന്‍ കഴിയാത്ത സങ്കടത്തില്‍ കല്യാണി പ്രിയദര്‍ശന്‍

ശങ്കര്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ 2.o എന്ന ചിത്രം കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രം ആദ്യ ദിവസം കാണാന്‍ ആരാധകരുടെ തിക്കും തിരക്കുമയിരുന്നു. ആരാധകര്‍ മാത്രമല്ല സിനിമാ താരങ്ങളും ആവേശഭരിതരായിരുന്നു.

എന്നാല്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയ്ക്ക് മാത്രം ആഗ്രഹിച്ചിട്ടും 2.o റിലീസിങ് ദിവസം കാണാന്‍ കഴിഞ്ഞില്ല. സെറ്റില്‍ നിന്ന് അവധിയെടുക്കാന്‍ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ സമ്മതിച്ചില്ല എന്നതാണ് കാരണം.

2.o

2.o

ലോകസിനിമകളോട് കടുംപിടിച്ചുകൊണ്ടാണ് ശങ്കര്‍ 2.o എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാറും എമി ജാക്‌സണും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഇതുവരെ കാണാത്ത ഒരു ദൃശ്യവിസ്മയമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

പറഞ്ഞത് കല്യാണി

പറഞ്ഞത് കല്യാണി

ട്വിറ്ററിലൂടെ 2.o ആദ്യ ദിവസം കാണാന്‍ കഴിയാത്തതിലെ നിരാശ കല്യാണി അറിയിച്ചത്. സംവിധായകന്‍ അനുവദിക്കാത്തത് കൊണ്ട് 2.o ഫസ്റ്റ് ഷോ കാണാന്‍ കഴിഞ്ഞില്ല. ചിത്രീകരണം കഴിഞ്ഞ ഉടന്‍ സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് കല്യാണി.

കല്യാണി തിരക്കിലായി

കല്യാണി തിരക്കിലായി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ ഇപ്പോള്‍ സിനിമാ ലോകത്ത് തിരക്കിലായിരിയ്ക്കുകയാണ്. തെലുങ്ക് സിനിമയിലാണ് കല്യാണിയുടെ ശ്രദ്ധ. ഹെലോ എന്ന ചിത്രത്തിന് ശേഷം ഷര്‍വ 27 എന്ന ചിത്രത്തിന്റെ തിരക്കിലാണ് കല്യാണിയിപ്പോള്‍

മലയാളത്തിലേക്ക്

മലയാളത്തിലേക്ക്

പ്രിയദര്‍ശന്റെ മകള്‍ മലയാളത്തിലേക്കില്ലെ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി കല്യാണി ഉടന്‍ വരുന്നുണ്ട്. മരയ്ക്കാര്‍; അറബിക്കടലിന്റെ സിഹം എന്ന മലയാള സിനിമയില്‍ കല്യാണി ഒപ്പുവച്ചു എന്നാണ് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X