സിനിമയില്‍ എത്തി മൂന്ന് വര്‍ഷം, ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍റെ ട്വീറ്റ്‌

By Midhun Raj

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. പിതാവ് പ്രിയദര്‍ശന്റെയും അമ്മ ലിസിയുടെയും പാത പിന്തുടര്‍ന്ന് എത്തിയ കല്യാണിക്ക് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകരും നല്‍കിയത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ തമിഴിലും മലയാളത്തിലും താരപുത്രി അഭിനയിച്ചു. 2017ലാണ് കല്യാണിയുടെ ആദ്യ ചിത്രമായ ഹലോ പുറത്തിറങ്ങിയത്.

kalyanipriyadarshan

നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകന്‍. 24 എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ വിക്രം കുമാറാണ് സിനിമ സംവിധാനം ചെയ്തത്. അതേസമയം കല്യാണി അഭിനയ രംഗത്തേക്ക് എത്തി മൂന്ന് വര്‍ഷമായ ദിവസമാണിന്ന്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേദിവസമാണ് നടിയുടെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. അതേസമയം കല്യാണി സിനിമയിലെത്തിയതിന്‌റെ മൂന്നാം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

#3yearsofkalyanism എന്ന ഹാഷ്ടാഗിലാണ് നടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ട്വീറ്റുകളുമായി എത്തിയത്. പിന്നാലെ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് നടിയും ട്വിറ്ററില്‍ എത്തി. സത്യസന്ധമായി, ഇത്രയും സ്‌നേഹം നേടാന്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, എന്നാല്‍ ഒരു ദിവസം ഇവര്‍ക്കെല്ലാം അഭിമാനമായി മാറാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു. അതേസമയം മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് കല്യാണി പ്രിയദര്‍ശന്‌റെ പുതിയ ചിത്രം. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X