കല്യാണി പ്രിയദര്‍ശന് കീര്‍ത്തിയോട് ഇത്രയും സ്നേഹമുണ്ടോ? അവാര്‍ഡ് നേട്ടത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രികളാണ് കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനും. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും അടുത്തിടെയാണ് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടിയായിരുന്നു താരപുത്രികള്‍ ഒരുമിച്ചത്. പ്രണവ് മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ്, അനി ശശി തുടങ്ങിയവരും ഈ ചിത്രത്തിനായി അണിനിരന്നിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മഹാനടിയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു.
കീര്‍ത്തിയുടെ ഈ നേട്ടത്തില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് കല്യാണി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി ഇതേക്കുറിച്ച് പറഞ്ഞത്. യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ കീര്‍ത്തി സാവിത്രിയായി ജീവിക്കുകയായിരുന്നു. സിനിമാലോകത്തുള്ളവരും പ്രേക്ഷകരും ഒരുപോലെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കീര്‍ത്തിക്കല്ലാതെ മറ്റാര്‍ക്ക് അവാര്‍ഡ് ലഭിക്കാനാണെന്നായിരുന്നു ആ സമയത്ത് താനും ചിന്തിച്ചിരുന്നതെന്നും കല്യാണി പറയുന്നു. അടുത്തിടെ മോഹന്‍ലാലും കൂട്ടുകാരും എന്ന പരിപാടിയില്‍ തങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നുവെന്നും കല്യാണി പറയുന്നു.

തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. കീര്‍ത്തിയാവട്ടെ അരങ്ങേറിയത് മലയാളത്തിലൂടെയായിരുന്നു. അരങ്ങേറ്റ ചിത്രം വിചാരിച്ചത്ര ശ്രദ്ധ നേടിയിരുന്നില്ല. പിന്നീട് അന്യഭാഷകളിലേക്ക് പോയ താരപുത്രിക്ക് ശക്തമായ സ്വീകാര്യതയും മികച്ച അവസരങ്ങളുമാണ് ലഭിച്ചത്. അച്ഛന്‍രെ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെയാണ് കല്യാണി മലാളത്തിലേക്ക് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രമായ വരനെ ആവശ്യമുണ്ട് സിനിമയിലെ നായിക കല്യാണിയായിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ നായികയും കല്യാണിയാണ്.


Click it and Unblock the Notifications