അച്ഛന്റെ നായികമാരില്‍ ആരുമാവാന്‍ എനിക്ക് കഴിയില്ല എന്ന് കല്യാണി
സിനിമ എന്ന വലിയ മായിക ലോകത്ത് കാലുറപ്പിയ്്കാനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍. തെലുങ്കില്‍ ഹലോ എന്ന ചിത്രത്തിലൂടെ നാന്ദി കുറിച്ച കല്യാണി വളരെ പതുക്കെയാണ് മുന്നോട്ട് പകുന്നത്. പക്വതയോടെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു.
മോഹന്‍ലാലെന്ന വിസ്മയം പല തരത്തില്‍ പ്രത്യക്ഷപ്പെട്ടു! സന്തോഷകരമായ സംഭവത്തെക്കുറിച്ച് മഞ്ജു വാര്യര്‍!
ശര്‍വാനന്ദിന്റ 27 മത്തെ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരപുത്രി. അച്ഛന്റെ സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറാനുള്ള ഒരുക്കത്തിലാണ് കല്യാണി. മരയ്ക്കാര്‍; അറബികടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ മലയാളം അരങ്ങേറ്റം.

അച്ഛന്റെ ഇതുവരെയുള്ള മലയാളം സിനിമകളിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഒരിക്കലുമില്ല എന്നായിരുന്നു കല്യാണിയുടെ പ്രതികരണം. അച്ഛന്റെ നായികമാരില്‍ ആരുമായി എന്നെ താരതമ്യപ്പെടുത്താന്‍ കഴിയില്ല എന്നും അമ്മ അവതരിപ്പിച്ച പല കഥാപാത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും കല്യാണി പറഞ്ഞു.
തനിക്കൊരു 'ഡ്രീം റോള്‍' ഇല്ല എന്നും കല്യാണി വ്യക്തമാക്കി. സിനമാ സെറ്റുകളിലാണ് ഞാന്‍ വളര്‍ന്നത്. എന്നെങ്കിലും ഇതിന്റെ ഭാഗമാകണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. എനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളിലും ഞാന്‍ സന്തോഷവതിയാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് എപ്പോഴും ശ്രമിയ്ക്കുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുത് എന്ന ഒറ്റ നിര്‍ബന്ധമേയുള്ളൂ- കല്യാണി പറഞ്ഞു


Click it and Unblock the Notifications