»   » പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്, മകന്‍ സിദ്ധാര്‍ത്ഥ് ഉടന്‍ എത്തും

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്, മകന്‍ സിദ്ധാര്‍ത്ഥ് ഉടന്‍ എത്തും

Posted By: Sanviya
Subscribe to Filmibeat Malayalam

സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്. വിക്രം നായകനാകുന്ന തമിഴ് ചിത്രം ഇരുമുഖനിലൂടെയാണ് കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടിയായല്ല, അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായാണ് സിനിമയില്‍ എത്തുക.

ലിസി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇരുമുഖത്തിന്റെ ഓഡിയോ ലോഞ്ചിന് ശേഷം ലിസിയും മകള്‍ കല്യാണിയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റിട്ടിരിക്കുന്നത്. തുടര്‍ന്ന് വായിക്കാം.

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്

ന്യൂയോര്‍ക്കില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ മകള്‍ കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടറായാണ് അരങ്ങേറ്റം.

സംവിധായകന്‍ ആനന്ദ് ശങ്കറിനും നായിക നയന്‍താരയ്ക്കും

സംവിധായകന്‍ ആനന്ദ് ശങ്കറിനും നായിക നയന്‍താരയ്ക്കും നന്ദിയും ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേര്‍ന്നുകൊണ്ടാണ് ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കല്യാണി അഭിനയിക്കുന്നില്ലേ?

അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി എത്തുന്ന കല്യാണി അഭിനയിക്കുന്നുണ്ടാകുമൊ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ അഭിനയത്തെ കുറിച്ച് ഇതുവരെ ആലോചിച്ച് തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.

മകന്‍ സിദ്ധാര്‍ത്ഥ് സിനിമയിലേക്ക് ഉടന്‍

പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പഠിച്ചുക്കൊണ്ടിരിക്കുകയാണ്. പഠന ശേഷം സിദ്ധാര്‍ത്ഥും സിനിമയിലേക്ക് തിരിയുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.

24 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം

24 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഡിസംബര്‍ 2014ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കുട്ടികള്‍ക്കൊപ്പം ചെന്നൈയിലാണിപ്പോള്‍ നടി ലിസി. സിനിമകളുടെ തിരക്കുകളുമായി പ്രിയദര്‍ശന്‍ തിരുവനന്തപുരത്തും.

ഫില്‍മിബീറ്റിലേക്ക് വാര്‍ത്തകള്‍ അയയ്ക്കാൻ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Kalyani Priyadarshan Enters Movie Industry With Iru Mugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam