പ്രണവിന്റെ നായികമാരായി രണ്ട് താരപുത്രിമാര്‍! അന്ന് താരപിതാക്കന്മാര്‍ അരങ്ങ് വാണു, ഇന്ന് മക്കളും..!!
മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുങ്ങുകയാണ്. കുഞ്ഞാലി മരക്കാരുടെ കഥയുമായെത്തുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും നടക്കാന്‍ പോവുകയാണ്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ നിന്നും വമ്പന്‍ താരങ്ങള്‍ മരക്കാരിലുണ്ടാവുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ മഞ്ജു വാര്യര്‍ ചിത്രത്തിലെ നായികയാവുമെന്ന വാര്‍ത്തയാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കാന്‍ സിനിമയിലുണ്ടാവുമെന്ന് ആദ്യമേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒപ്പം രണ്ട് താരപുത്രിമാര്‍ കൂടി മരക്കാരില്‍ ഉണ്ടാവും.

കല്യാണി പ്രിയദര്‍ശനും കീര്‍ത്തി സുരേഷുമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലുള്ള രണ്ട് താരപുത്രിമാര്‍. ഒരു കാലത്ത് പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, ജി സുരേഷ് കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിയുമ്പോള്‍ മൂന്ന് പേരുടെയും മക്കള്‍ ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.
പ്രണവിനും കല്യാണയും അതിഥി വേഷത്തിലൂടെയാണ് സിനിമയിലുണ്ടാവുക. തമിഴ് നടന്‍ അര്‍ജുന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, മധു, നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കര്‍, എന്നിവരും സിനിമയിലുണ്ടാവുമെന്ന കാര്യം സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള താരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചിത്രീകരണത്തിന് മുന്‍പായി പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications