കീര്‍ത്തിയുമല്ല, റാഷി ഖന്നയുമല്ല, ചിമ്പുവിന്റെ അടുത്ത നായിക പ്രിയദര്‍ശന്റെ മകള്‍
തെലുങ്ക് സിനിമാ ലോകത്തു നിന്ന് കല്യാണി പ്രിയദര്‍ശന്‍ തമിഴകത്ത് കാലുറപ്പിയ്ക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഹീറോ എന്ന ചിത്രത്തിലാണ് കല്യാണി ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.

ഹീറോയ്ക്ക് ശേഷം കല്യാണി മാനാട എന്ന എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ചിമ്പു നായകനായി എത്തുന്ന പൊളിട്ടിക്കല്‍ ത്രില്ലറാണ് മാനാട. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് കാമാട്ചിയാണ് നിര്‍മിയ്ക്കുന്നത്.
നേരത്തെ ചിത്രത്തിലെ നായികയായി റാഷി ഖന്നയുടെയും കീര്‍ത്തി സുരേിന്റെയും പേര് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ അവസാനം നറുക്ക് വീണത് കല്യാണി പ്രിയദര്‍ശനാണ്. ഇലക്ഷന്‍ കഴിഞ്ഞയുടനെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

ചിമ്പു ഇപ്പോള്‍ ലണ്ടനിലാണ്. സിനിമയ്ക്ക് വേണ്ടി ആയോധനകല പഠിയ്ക്കുകയും ശരീരഭാരം കുറച്ചുകണ്ടിരിയ്ക്കുകയുമാണ്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വിയ്ക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം


Click it and Unblock the Notifications











