കളിക്കൂട്ടുകാരുടെ തകര്‍പ്പന്‍ നൃത്തം! പ്രണവും കല്യാണിയും മരക്കാറിനായി ചുവടുവെച്ചപ്പോള്‍? ചിത്രം കാണൂ

ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ച് വരികയാണ്. താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സമാഗമത്തിന് വഴിയൊരുക്കിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബോളിവുഡ് താരങ്ങളും തമിഴകത്തിന്റെ താരങ്ങളുമൊക്കെ മരക്കാറില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്. കളിക്കൂട്ടുകാരിയായ കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി എത്തുന്നത്.

പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ്, അനി ശശി തുടങ്ങി താരപുത്രന്‍മാരും താരപുത്രികളുമെല്ലാം സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ഇതാദ്യമായാണ് കല്യാണി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് മുന്‍പേ കരുതിയിരുന്നുവെങ്കിലും അടുത്ത് തന്നെ അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.പരിഭ്രമത്തോടെയാണ് ഇരുവരും തുടങ്ങിയതെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. പ്രണവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹണുണ്ടെന്നും കല്യാണി നേരത്തെ പറഞ്ഞിരുന്നു. കളിക്കൂട്ടുകാരുടെ നൃത്തച്ചുവടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Kalyani

കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരുടെ ലുക്കുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫിലിം സിറ്റിക്ക് പുറമെ ഊട്ടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മഞ്ജു വാര്യരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X