കല്യാണിയും പ്രണവും എവിടെ? ഹൃദയത്തിന്‌റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടിയുടെ മറുപടി

By Midhun Raj

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും പുതിയ ചിത്രം ഒരുക്കുന്നത്, പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനുമാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. വിനീത് തിരക്കഥയെഴുതി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗിച്ചുകൊണ്ടിരിക്കുകയാണ്. മായാനദി താരം ദര്‍ശനാ രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

hridayam-team

ഹൃദയത്തിന്‌റെ വിശേഷങ്ങള്‍ എല്ലാം വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം ഹൃദയം ലൊക്കേഷനില്‍ നിന്നുളള പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാമുളള ഒരു ഫോട്ടോയായിരുന്നു ഇറങ്ങിയത്. വിനീത് ശ്രീനിവാസന്‍, നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെയുളള ഹൃദയം ടീമാണ് ചിത്രത്തിലുളളത്. പിന്നാലെ ഹൃദയം ലൊക്കേഷന്‍ ചിത്രം ഇന്‍സ്റ്റാ സ്റ്റോറിയാക്കി കല്യാണിയും എത്തിയിരുന്നു.

ടീമംഗങ്ങള്‍ എല്ലാമുളള ചിത്രത്തില്‍ പ്രണവും താനും ഇല്ലാതെ പോയതിന് കാരണം നടി വെളിപ്പെടുത്തി. സ്ഥലത്ത് ഉണ്ടെങ്കിലും ചിത്രത്തിന് പോസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഞങ്ങള്‍ രണ്ട് പേര്‍ക്കുമെന്ന് കല്യാണി കുറിച്ചു. ഹൃദയത്തിലെ വ്യത്യസ്തമായ ലുക്ക് പുറത്തുവിടാന്‍ കഴിയില്ല എന്നത് തന്നെയാണ് കാരണം. തന്റെ പുതിയ സ്റ്റോറിയിലൂടെ നടി പറഞ്ഞു.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

അതേസമയം വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രമാണ് ഹൃദയം. പാട്ടുകള്‍ക്കും വലിയ പ്രാധാന്യമുളള സിനിമയുടെ സംഗീത സംവിധായകന്‍ ഗായകന്‍ കൂടിയായ ഹിഷാം അബദുള്‍ വഹാബാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ ഗായകനാണ് ഹിഷാം. ഹൃദയത്തിന് വേണ്ടി നേരത്തെ പൃഥ്വിരാജ് സുകുമാരനും ഒരു ഗാനം ആലപിച്ചിരുന്നു. കൂടാതെ മുന്‍പ് ചിത്രീകരണ വേളയില്‍ സെറ്റിലെത്തിയ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെ വീഡിയോയും വൈറലായി. വിനീത് ശ്രീനിവാസന്‌റെ പുതിയ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഹൃദയത്തിനെ കുറിച്ചുളളത്.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X