തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തില്‍ തിളങ്ങി കല്ല്യാണി പ്രിയദര്‍ശന്‍! വീഡിയോ പുറത്ത്! കാണൂ

By Midhun

പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി അരങ്ങേറ്റം കുറിച്ച തെലുങ്ക് ചിത്രമാണ് ഹലോ. താരപുത്രന്‍മാര്‍ ഏറെ സിനിമയിലെത്തിയ സമയത്താണ് കല്ല്യാണിയും സിനിമാ രംഗത്തേക്ക് വന്നിരുന്നത്. ഹലോയില്‍ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയായിരുന്നു കല്ല്യാണിയുടെ നായകനായി എത്തിയിരുന്നത്.

റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരുന്നു ഹലോ അണിയിച്ചൊരുക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സൂര്യയുടെ 24.നാഗാര്‍ജുനയുടെ മനം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിക്രം കുമാറായിരുന്നു ഹലോ സംവിധാനം ചെയ്തിരുന്നത്.

kalyani priyadarshan

അഖിലിന്റെയും കല്ല്യാണിയുടെയും ശ്രദ്ധേയ പ്രകടനത്താലായിരുന്നു ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. നടി രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.അനുപമ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുന തന്നെയായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. ഹലോയിലെ ശ്രദ്ധേയമായൊരു പാട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കല്ല്യാണി പ്രിയദര്‍ശന്‍ തന്നെയാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

kalyani-lisi

ഹലോയിലെ മെരിസേ എന്ന തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ഹലോയ്ക്ക് ശേഷം കല്ല്യാണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം യുവതാരം ഷര്‍വാനന്ദിനൊപ്പമാണ്. സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്യാങ്ങ്‌സ്‌ററര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായാണ് അണിയിച്ചൊരുക്കുന്നത്. കല്ല്യാണിയുടെ പുതിയ തെലുങ്ക് ചിത്രം അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X