തെലുങ്കില്‍ കല്യാണി പ്രിയദര്‍ശന്‍ വീണ്ടും! ഷര്‍വാനന്ദ് നായകനാവുന്ന രണരംഗത്തിന്റെ ടീസര്‍ പുറത്ത്

By Midhun Raj

സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി തെലുങ്ക് ചിത്രം ഹലോയിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. അഖില്‍ അഖിനേനിയുടെ നായികയായി നടി അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഹലോയ്ക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടിയ്ക്ക് തെലുങ്കില്‍ ലഭിച്ചിരുന്നത്. തെലുങ്കിലെ യുവതാരം ഷര്‍വാനന്ദ് നായകനാവുന്ന എറ്റവും പുതിയ ചിത്രത്തില്‍ കല്യാണിയാണ് നായികയായി എത്തുന്നത്. രണരംഗം എന്ന് പേരിട്ട ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.]

ranarangam

കല്യാണി പ്രിയദര്‍ശനൊപ്പം കാജല്‍ അഗര്‍വാളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രൈം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിട്ടാണ് രണരംഗം അണിയിച്ചൊരുക്കിയിരിക്കുന്നത്. സുധീര്‍ വര്‍മ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണി,അരുണ്‍ വിജയ്, സുബ്ബരാജു, ദേവയാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഓഗസ്റ്റ് രണ്ടിനാണ് രണരംഗം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രണരംഗത്തിന് പുറമെ തമിഴില്‍ ശിവകാര്‍ത്തികേയന്റെ നായികയായും കല്യാണി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X