നിങ്ങളുടെ അനുഗ്രഹം വേണമെന്ന് കല്യാണി പ്രിയദര്‍ശന്‍! ആ യാത്ര തുടങ്ങുകയാണെന്നും താരപുത്രി!
തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. പുതിയ സിനിമയായ മാനാടിലേക്ക് ജോയിന്‍ ചെയ്ത സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായാണ് സിനിമയൊരുക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവും എസ്‌ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മനോജ് ഭാരതി രാജ, ഡാനിയല്‍ ആനി പോപ്പ്, എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആ യാത്ര തുടങ്ങുകയാണെന്നും നിങ്ങളുടെ അനുഗ്രഹം വേണമെന്നും കല്യാണി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. മലയാള അരങ്ങേറ്റത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരപുത്രി ഇപ്പോള്‍. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ വരനെ ആവശ്യമുണ്ടിലൂടെയായിരുന്നു കല്യാണി മലയാളത്തിലേക്ക് എത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് കല്യാണിയെ അഭിനന്ദിച്ച് എത്തിയത്.
മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് കല്യാണി സിനിമയില്‍ അരങ്ങേറിയത്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് താരം പറഞ്ഞിരുന്നു. കല്യാണി അഭിനയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് വിഎഫ്എക്‌സിലായിരുന്നു മികവ് കാണിച്ചത്. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തില്‍ ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. അച്ഛനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞും കല്യാണി എത്തിയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് താനും പിന്നിലായിരുന്ന അച്ഛനും ഒരുപോലെ ടെന്‍ഷനിലായിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു.


Click it and Unblock the Notifications