പുറത്ത് ചിരിക്കുന്നു, ഉളളില്‍ കരയുന്നു! കല്യാണി പ്രിയദര്‍ശന്റെ പോസ്റ്റ് വൈറല്‍

By Prashant V R

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് കല്യാണി പ്രിയദര്‍ശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു താരപുത്രി കാഴ്ചവെച്ചത്. സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണിയുടെ മോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. തെലുങ്ക് ചിത്രം ഹലോയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ്, മലയാളം ഭാഷകളിലും സജീവമാവുകയായിരുന്നു.

നിലവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് കല്യാണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും കല്യാണിയുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് കല്യാണി. തന്റെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് താരപുത്രി സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങള്‍ കല്യാണി പ്രിയദര്‍ശന്‍ പങ്കുവെക്കാറുളളത്. കല്യാണിയുടെ അരങ്ങേറ്റ ചിത്രമായ ഹലോയില്‍ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയായിരുന്നു നായകനായിരുന്നത്.

തുടര്‍ന്ന് ചിത്രലഹരി

തുടര്‍ന്ന് ചിത്രലഹരി, രണനഗരം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിരുന്നു. തമിഴില്‍ ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിച്ച ഹീറോയാണ് നടിയുടെതായി തിയ്യേറ്ററുകളില്‍ എത്തിയ മറ്റൊരു ചിത്രം. മലയാളത്തില്‍ വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന് പുറമെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും കല്യാണിയുടെ വരാനിരിക്കുന്ന സിനിമയാണ്.

സിനിമകള്‍ക്കൊപ്പം

സിനിമകള്‍ക്കൊപ്പം കരിയറിന്റെ തുടക്കത്തില്‍ നിരവധി അവാര്‍ഡുകളും നേടിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. മുന്‍പ് മികച്ച പുതുമുഖ നടിക്കുളള പുരസ്‌കാരങ്ങള്‍ കല്യാണിക്ക് ലഭിച്ചിരുന്നു. അതേസമയം കല്യാണി പ്രിയദര്‍ശന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കോവിഡ് കാലത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന താരം തന്റെ ത്രോബാക്ക് ചിത്രങ്ങള്‍ നിരവധിയായി പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ കല്യാണിയുടെതായി

ഇപ്പോള്‍ കല്യാണിയുടെതായി വന്ന പുതിയ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സ്‌കൈ ഡൈവിംഗ് ചെയ്യുന്ന ഒരു ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. പുറത്ത് ചിരി, ഉളളില്‍ കരച്ചില്‍ എന്നാണ് ചിത്രത്തിന് കല്യാണി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിമിഷനേരംകൊണ്ടാണ് നടിയുടെ പുതിയ ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദുബായില്‍ വെച്ചാണ് നടി സ്‌കൈ ഡൈവിംഗ് ചെയ്തിരിക്കുന്നത്.

അതേസമയം തമിഴില്‍

അതേസമയം തമിഴില്‍ മാനാട്, വാന്‍ തുടങ്ങിയ സിനിമകളാണ് കല്യാണിയുടെതായി വരാനിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടില്‍ ചിമ്പുവാണ് കല്യാണിയുടെ നായകന്‍. വാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനാവുന്നത്. അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായി സിനിമയില്‍ തുടക്കം കുറിച്ച താരമാണ് കല്യാണി പ്രിയദര്‍ശന്‍. സാബു സിറിളിന്റെ സഹായിയായി കൃഷ് 3യിലാണ് കല്യാണി പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് സഹസംവിധായികയായി വിക്രം ചിത്രം ഇരുമുഖനിലും കല്യാണി എത്തിയിരുന്നു.

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X