താരപുത്രികള്‍ തമ്മില്‍ വഴക്കാണെന്ന് ആരുപറഞ്ഞു? കല്യാണിയും കീര്‍ത്തിയും ചങ്ക്‌സാണ്! ചിത്രം കാണൂ!

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് സംവിധായകനെത്തുന്നത്. കേരളപ്പിറവി ദിനത്തിലായിരുന്നു സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. പ്രിയദര്‍ശന്റെ പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു സന്തോഷ് ശിവനും ഷാജി നടേശനുമെത്തിയത്. ആറുമാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് അന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ സന്തോഷ് ശിവനുമായി കൂടിലോചിച്ചതിന് ശേഷമാണ് പ്രിയദര്‍ശന്‍ സിനിമ പ്രഖ്യാപിച്ചത്. മഞ്ജു വാര്യരുള്‍പ്പടെ നാല് പേരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ തുടങ്ങി താരപുത്രന്‍മാരും താരപുത്രികളും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുന്നുണ്ട്.

ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന താരങ്ങളുടെ മക്കള്‍ ഒരുമിച്ചെത്തുകയാണ് ഇത്തവണ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. അച്ഛനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് താനെന്ന് ഈ താരപുത്രി വ്യക്തമാക്കിയിരുന്നു. കളിക്കൂട്ടുകാരനായ പ്രണവിനൊപ്പവും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. അച്ഛന്‍ മാത്രമല്ല ഇത്തവണത്തെ വരവില്‍ സഹോദരനായ സിദ്ധാര്‍ത്ഥും ഒപ്പമുണ്ട്. മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത് സിദ്ധാര്‍ത്ഥാണ്.

Keerthy Suresh

ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ് മലയാള സിനിമയിലേക്ക് എത്തുകയാണ്. കീര്‍ത്തിക്കൊപ്പം അഭിനയിക്കാനായി ഇനിയേറെ കാത്തിരിക്കാനാവില്ലെന്നും അതിന്റെ ത്രില്ലിലാണ് താനെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. താരത്തിനൊപ്പമുള്ള മനോഹരമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കീര്‍ത്തിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം . പിറന്നാളാശംസ നേര്‍ന്നതിനൊപ്പമാണ് പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ചിട്ടുള്ളത്. പുതിയ ചിത്രമായ സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന് കല്യാണി ആശംസ നേര്‍ന്നിട്ടുണ്ട്. ഡിസംബറിലാണ് മരക്കാറിന്റെ ചിത്രീകരണം ആരംഭിക്കുന്നതെന്നും അതിനായി കാത്തിരിക്കുകയാണ് താനെന്നും കല്യാണി കുറിച്ചിട്ടുണ്ട്. പോസ്റ്റ് കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X