ദുൽഖറിന്റെ ലോകയിൽ സൂപ്പർഹീറോ ആയി കല്യാണിയും ഒപ്പം നസ്ലെനും; വൈറലായി ഫസ്റ്റ് ലുക്ക്

മലയാള സിനിമയിലേക്ക് ഒരു പുതിയ സൂപ്പർഹീറോ യൂണിവേഴ്‌സുമായി എത്തുകയാണ് നടനും നിർമാതാവുമായ ദുൽഖർ സൽമാൻ. വേഫറെർ സിനിമാറ്റിക് യൂണിവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ ആദ്യ ചിത്രം, ലോക: ചാപ്റ്റർ 1: ചന്ദ്ര എന്ന, കല്യാണി പ്രിയദർശനും, നസ്ലെനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വളരെ വ്യത്യസ്തമായ പോസ്റ്റർ ഇപ്പോൾ വൈറൽ ആവുകയാണ്. ഒപ്പം ചിത്രത്തെക്കുറിച്ച് രസകരമായ തിയറികളുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.

ലോകയിൽ സൂപ്പർഹീറോ ആകാൻ കല്യാണി

അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന വേഫറെർ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ പേര് ലോക: എന്നാണ്. ലോക: ചാപ്റ്റർ 1 - ചന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂൺ 6ന് വൈകിട്ട് ദുൽഖർ സൽമാനും മറ്റു ടീം അംഗങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പുറത്തിറക്കുകയായിരുന്നു. "ലോകയെ അനാവരണം ചെയ്യുന്നു - ഇവിടെ പുരാണങ്ങൾക്ക് ജീവൻ വയ്ക്കും. ചാപ്റ്റർ ഒന്ന്: ചന്ദ്ര," ചിത്രത്തിന്റെ പ്രൊഡ്യൂസറായ ദുൽഖർ തന്റെ സോയ്ഷ്യൽ മീഡിയ പേജിൽ കുറിച്ചു.

Dulquer Salmaan  Lokah first look
Photo Credit: Dulquer Salmaan / Instagram

ലോക പരമ്പരയെ കുറിച്ച് ഇതുവരെ ടീം അംഗങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്, ഫാന്റസിയും, സയൻസ് ഫിക്ഷന്റെ സാധ്യതകളും ഒരുപോലെ ഉൾക്കൊള്ളിക്കുന്ന ചിത്രമാണ് സംവിധായകൻ ഡൊമിനിക് അരുൺ ഒരുക്കുന്നതെന്നാണ് പ്രേക്ഷകർ കരുതുന്നത്. കല്യാണി പ്രിയദർശന്റെ പോസ്റ്ററിലെ ലുക്ക് സൂചിപ്പിക്കുന്നത്, നടി മലയാള സിനിമയുടെ ആദ്യ ഫെമെയിൽ സൂപ്പർഹീറോ ആകാൻ തയ്യാറെടുക്കുകയാണെന്നാണ്. കല്യാണിയുടെ ലുക്കിൽ നിന്നും, നടിയുടെ കഥാപാത്രം എന്തായാലും അമാനുഷിക ശക്തിയുള്ള ഒരു വ്യക്തിയാകും എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

കല്യാണിക്കൊപ്പം നായകനായി നസ്ലെൻ

ലോക: ചാപ്റ്റർ 1: ചന്ദ്ര ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, കല്യാണി പ്രിയദർശനൊപ്പം ചിത്രത്തിലെ നായകനായ നസ്ലെനെയും കാണാൻ സാധിക്കും. ചിത്രത്തിന്റെ പോസ്റ്ററിൽ ആയുധമേന്തി, പോരാട്ടത്തിന് തയ്യാറായി കല്യാണിയുടെ കഥാപാത്രം നിൽക്കുമ്പോൾ, നിലത്തു കിടന്ന് ഭയത്തോടെ നിലവിളിക്കുകയാണ് നസ്ലെൻ അവതരിപ്പിക്കുന്ന നായകൻ. ഇതിൽ നിന്ന്, ഡൊമിനിക് അരുണിന്റെ ചിത്രത്തിൽ സൂപ്പർ പവറുകൾ ഒന്നും തന്നെയില്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരനായാണ് പ്രേമലു നായകൻ അഭിനയിക്കുന്നതെന്ന് വ്യക്തമാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

Naslen and Kalyani Priyadarshan
Photo Credit: Naslen, Kalyani Priyadarshan / Instagram

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പ്രോജക്ടിന് തിരക്കഥ എഴുതിയിരിക്കുന്നത് തരംഗം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ശാന്തി ബാലചന്ദ്രനാണ്. സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ അനുസരിച്ച്, നിർമ്മാതാവായ ദുൽഖർ സൽമാനും, പ്രമുഖ നടൻ ടൊവിനോ തോമസും ഈ സിനിമയിൽ ചെറിയ ക്യാമിയോ വേഷങ്ങളിൽ എത്തും എന്നാണ് പറയപ്പെടുന്നത്. ഒപ്പം തന്നെ, ലോക: പരമ്പരയിൽ ഇറങ്ങുന്ന അടുത്ത ചിത്രങ്ങൾ ഒന്നിൽ ദുൽഖറും, മറ്റൊന്നിൽ ടോവിനോയും, നായകന്മാരായി എത്തിയേക്കും എന്നും അഭ്യൂഹങ്ങളുണ്ട്.

നിമിഷ് രവി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ, അരുണ്‍ കുറ്യനും ചന്ദു സലിംകുമാറും പ്രധാന വേഷങ്ങളിൽ എത്തും. ലോകയ്ക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ചമൻ ചാക്കോയും, ബംഗ്‌ളാനും എഡിറ്റിംഗും പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. റോണക്സ് സേവ്യർ മേക്ക് ആപ്പും, മേൽവി ജെ, അർച്ചന റാവു എന്നിവർ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X