»   » മൊട്ടരാജേന്ദ്രന്‍ ചുംബിയ്ക്കാന്‍ വന്നപ്പോള്‍ മലയാളി നടി കരഞ്ഞുകൊണ്ട് ഓടിയോ; കല്യാണി പറയുന്നു

മൊട്ടരാജേന്ദ്രന്‍ ചുംബിയ്ക്കാന്‍ വന്നപ്പോള്‍ മലയാളി നടി കരഞ്ഞുകൊണ്ട് ഓടിയോ; കല്യാണി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മൊട്ട രാജേന്ദ്രനെ ചുംബിയ്ക്കില്ല എന്ന് പറഞ്ഞ് മലയാളി നടിയായ കല്യാണി നായര്‍ സെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ഓടി എന്ന വാര്‍ത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലയാളം- തമിഴ് മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. രംഗം കേട്ടപ്പോള്‍ നടി സംവിധായകനുമായി വഴക്കിട്ടു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.

മൊട്ട രാജേന്ദ്രനെ ചുംബിക്കാന്‍ മലയാളി നടി സമ്മതിച്ചില്ല, പിന്നീട് ആ സെറ്റില്‍ സംഭവിച്ചത് ?

എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് നടി കല്യാണ നായര്‍. പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് ഫേസ്ബുക്കിലൂടെ കല്യാണി അറിയിച്ചു.

പ്രചരിച്ച വാര്‍ത്ത

ചിത്രത്തില്‍ മൊട്ട രാജേന്ദ്രനെ നായിക കല്യാണി നായര്‍ ചുംബിയ്ക്കുന്ന ഒരു രംഗമുണ്ട്. അശ്ലീലമായൊരു ചുംബനമോ, ലിപ് ലോക്കോ ഒന്നുമായിരുന്നില്ല ആ രംഗം. എന്നാല്‍ മൊട്ട രാജേന്ദ്രനെ ചുംബിയ്ക്കാന്‍ നടി തയ്യാറായില്ല എന്നായിരുന്നു വാര്‍ത്തകള്‍

കരഞ്ഞ് ബഹളമുണ്ടാക്കി

ചുംബിയ്ക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല, സെറ്റില്‍ കരഞ്ഞ് ബഹളമുണ്ടാക്കി എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. നടി വിസമ്മതിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ ഒരു മുറിയില്‍ കൊണ്ടു പോയി കാര്യങ്ങള്‍ വിശദമാക്കി കൊടുക്കാന്‍ ശ്രമിച്ചു എന്നും എന്നാല്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെ നടി ബഹളമുണ്ടാക്കി എന്നുമായിരുന്നു വാര്‍ത്ത.

അത് സത്യമല്ല

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമല്ല എന്ന് കല്യാണി നായര്‍ വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം സെറ്റില്‍ ഉണ്ടായിട്ടില്ല എന്നും ദയവു ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്നും കല്യാണി പറഞ്ഞു.

മോഹന എന്ന ചിത്രം

മോഹന എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വാര്‍ത്ത പ്രചരിച്ചത്. എ ആര്‍ ആനന്ദ് സംവിധാനം ചെയ്യുന്ന മുഴുനീള ഹാസ്യ ചിത്രമാണ് മോഹന. മോഹന എന്ന ടൈറ്റില്‍ റോളിലാണ് മലയാളത്തില്‍ നിന്നുള്ള നവാഗത നടി കല്യാണി നായര്‍ അഭിനയിക്കുന്നത്. മൊട്ട രാജേന്ദ്രനും പവര്‍സ്റ്റാര്‍ ശ്രീനിവാസും മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു

English summary
Kalyani Responds To The Fake News About Her Refusal To Act In A Kiss Scene

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam