»   »  മമ്മുട്ടിയെ വിമര്‍ശിക്കാന്‍ കെആര്‍കെ ആരാ നാട്ടുരാജാവോ? ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്‌!!!

മമ്മുട്ടിയെ വിമര്‍ശിക്കാന്‍ കെആര്‍കെ ആരാ നാട്ടുരാജാവോ? ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്‌!!!

Posted By:
Subscribe to Filmibeat Malayalam

ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി അനാവശ്യമായ കാര്യങ്ങളില്‍ കയറി ഇടപെടുകയും താരങ്ങളെയും സിനിമകളെയും വിമര്‍ശിക്കുകയും ചെയ്ത് കെ ആര്‍ കെ എന്ന കമല്‍ ആര്‍ ഖാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലിനും ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിക്കുമെതിരെ കെ ആര്‍ കെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍ മമ്മുക്കയെയും അധിഷേപിച്ചിരിക്കുകയാണ് താരം. എന്നാല്‍ അതിനുള്ള ചുട്ട മറുപടിയുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റാണ് മമ്മുട്ടിയെ കുറിച്ച് പറഞ്ഞ കെ ആര്‍ കെ ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്.

മമ്മുട്ടിക്കും വിമര്‍ശനം

തുടരെ തുടരെ വിമര്‍ശനങ്ങളുമായി എത്തിയ താരം മമ്മുട്ടിയുടെ പേരിലും വിമര്‍ശനമിറക്കി. മോഹന്‍ലാല്‍.. താങ്ങളെ വിമര്‍ശിക്കുന്നതിനായി മമ്മുട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ ? ഒരിക്കലുമില്ല, കാരണം ആ സി ഗ്രേഡ് ആക്ടര്‍ ആരണെന്ന് പോലും എനിക്ക് അറിയില്ലെന്നാണ് അദ്ദേഹം ട്വിറ്ററിലുടെ പറഞ്ഞത്.

സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

എടോ... KRK എന്ന് പേരുള്ള തേഡ്‌റൈറ്റ് ചെറ്റേ.... താനാരാ... നാട്ടുരാജാവോ? ശരിയാ മമ്മൂക്ക എന്ന മഹാ നടനേക്കുറിച്ച് തനിക്കറിയില്ല... .മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച് അറിയണം എങ്കില്‍ ആദ്യം ഇന്ത്യ എന്നാണെന്നറിയണം... മൂന്ന് ദേശീയ അവാര്‍ഡുകള്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍... GCC രാജ്യങ്ങളില്‍ ദുബായില്‍ നിന്നും മലയാള സിനിമയില്‍ 50 വര്‍ഷം ത്തിലെ നിത്യഹരിത നായകന്‍ അവാര്‍ഡ് അങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം മലയാളികളുടെ ഇന്ത്യ....ദേശീയ അവാര്‍ഡുകള്‍ക്ക് അമിതാബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം മമ്മൂക്കയുടെ ഇന്ത്യ... മമ്മൂട്ടി എന്ന മഹാനടനേകുറിച്ച് നിന്നേപോലുള്ള ........പറഞ്ഞാല്‍ മനസിലാകില്ല... അതിന് സെന്‍സുണ്ടാവണം...സെന്‍സിബിലിറ്റിയുണ്ടാവണം....സെന്‍സിറ്റിവിറ്റിയുണ്ടാവണം.

മമ്മുക്കയുടെ അതേ ഡയലോഗുകള്‍

മമ്മുക്കയുടെ ദ കിംഗ് എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗു തന്നെയാണ് സന്തോഷ് പണ്ഡിറ്റ് കെ ആര്‍ കെ യുടെ നേരെ പ്രയോഗിച്ചത്. ഫേസ്ബുക്കിലുടെയാണ് സന്തോഷ് തന്റെ പ്രതികരണം അറിയിച്ചത്.

കെ ആര്‍ കെയുടെ വിമര്‍ശനങ്ങള്‍

നടനും നിര്‍മ്മാതാവുമായി കെ ആര്‍ ഖാന്‍ ട്വിറ്ററിലുടെയാണ് ആദ്യം മോഹന്‍ലാലിനെ വിമര്‍ശിച്ചത്. മഹാഭാരതത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അദ്ദേഹം ലാലേട്ടനെ പരിഹസിച്ചത്. ഛോട്ടാഭീമിനെ പോലെയിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ ഭീമന്‍ ആകുമെന്നായിരുന്നു സംശയം. ഒപ്പം ലാലേട്ടന്‍ ജോക്കറാണെന്നുമായിരുന്നു താരത്തിന്റെ വിമര്‍ശനം.

ബാഹുബലിക്കും വിമര്‍ശനം

ബാഹുബലി റിലീസായ ഉടനെ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്നുള്ള കാര്യം താന്‍ വെളിപ്പെടുത്തുമെന്ന പറഞ്ഞ് വന്ന താരം പിന്നീട് രാജമൗലി ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ബാഹുബലി കംപ്യൂട്ടര്‍ ഗെയിം പോലെയാണെന്നുമാണ് കെ ആര്‍ കെ പറഞ്ഞത്.

മലയാളികളുടെ പൊങ്കാല

മലയാളികളുടെ പ്രതികരണത്തിന് പിന്നില്‍ കെ ആര്‍ കെ ഒന്നു പകച്ചു പോവുകയായിരുന്നു. മോഹന്‍ലാലിനെ വിമര്‍ശിച്ച താരത്തിന്റെ അക്കൗണ്ടില്‍ കയറി മലയാളികള്‍ പണി കൊടുക്കുകയായിരുന്നു. പച്ചത്തെറിയാണ് മലയാളികള്‍ താരത്തിനെതിരെ വിളിച്ചത്. ഇപ്പോള്‍ മമ്മുട്ടി ആരാധകരും കെ ആര്‍ കെ യ്ക്കുള്ള പണി കൊടുത്തോണ്ടിരിക്കുകയാണ്.

ക്ഷമ പറഞ്ഞ് കെ ആര്‍ കെ

താരങ്ങളെ പറഞ്ഞാല്‍ വന്‍ ശക്തിയായി തന്നെ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ഫാന്‍സ് ഒന്നിക്കുകയായിരുന്നു. തുടര്‍ന്ന് മലയാളത്തിന്റെ സൂപ്പര്‍ നിങ്ങളാണെന്നും താങ്കള്‍ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നെന്നും പറഞ്ഞ് കെആര്‍കെ രക്ഷപ്പെടുകയായിരുന്നു.

മമ്മുട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റും

മമ്മുട്ടിയുടെ പുതിയ സിനിമയില്‍ സന്തോഷ് പണ്ഡിറ്റും അഭിനയിക്കുന്നുണ്ട്. അതിനാല്‍ മമ്മുട്ടിയെ ഇനി പറഞ്ഞാല്‍ സന്തോഷും പ്രതികരിക്കും.

English summary
KRK calls Megastar Mammootty a C grade actor, Santhosh Pandit give replay

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam