കമല്‍ വീണ്ടും കൂടൊരുക്കുന്നു

By Staff

യുവത്വത്തിന്റെ കഥ പറയാന‍് കമലിന് ഒരു പ്രത്യേക താത്പര്യം തന്നെയുണ്ട്. സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി ഒരു പിടി ചിത്രങ്ങളൊരുക്കിയിട്ടുള്ള ഈ സംവിധായകന്‍ ഇടയ്ക്കൊക്കെ ആ ട്രാക്കില്‍ നിന്ന് വഴുതിമാറുന്നു. സ്ഥിരം ഫോര്‍മുലകളുടെ പന്ഥാവിലാണെങ്കിലും യുവതയുടെ കഥ പറയാന്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്ന് വഴിമാറി യുവതാരങ്ങളിലേക്ക് തിരിയുന്നു.

വിഷ്ണുലോകം, മഴയെത്തും മുമ്പേ, അയാള്‍ കഥയെഴുതുകയാണ്, അഴകിയ രാവണന്‍ തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങള്‍ക്കു ശേഷം കമല്‍ നിറത്തിലൂടെയാണ് ആദ്യമായി കോളജ് കാമ്പസിന്റെ കഥ പറയുകയും തന്റെ പതിവുശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഒരു പരീക്ഷണത്തിന് മുതിരുകയും ചെയ്തത്. കുഞ്ചാക്കോ ബോബനും ശാലിനിയും നായികാനായകന്‍മാരായ ആ ചിത്രം സൂപ്പര്‍ഹിറ്റായി.

സ്വപ്നക്കൂട് ഒരുക്കിയാണ് കമല്‍ പിന്നീട് യുവതയുടെ കഥ പറഞ്ഞത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നീ യുവനായകന്‍മാര്‍ക്കൊപ്പം മീരാ ജാസ്മിനും ഭാവനയും നായികമാരായി പ്രത്യക്ഷപ്പെട്ട ആ ചിത്രവും ഹിറ്റായി. സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിച്ചാണ് സ്വപ്നക്കൂട് വിജയം നേടിയത്.

അനാഥരായ യുവാക്കളുടെയും കാമ്പസിന്റെയും കഥ പറയുകയാണ് കമല്‍ നമ്മളില്‍ ചെയ്തത്. സിദ്ധാര്‍ത്ഥ്, ജിഷ്ണു എന്നീ രണ്ട് പുതുമുഖങ്ങളെയും ആ ചിത്രത്തിനായി കമല്‍ കണ്ടെത്തി. സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി സൂപ്പര്‍ഹിറ്റുകള്‍ കൊയ്യുന്നതു പോലെ തന്നെ യുവതാര ചിത്രങ്ങളൊരുക്കി ഹിറ്റാക്കാനാവുമെന്ന് ഈ ചിത്രത്തിലും കമല്‍ തെളിയിച്ചു.

മറ്റ് മൂന്ന് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു ശ്രമമാണ് കമല്‍ ഗോളില്‍ നടത്തിയത്. ഗോളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുകയാണ് ചെയ്തത്. നിറവും സ്വപ്നക്കൂടും നമ്മളും പോലെ ഗോള്‍ വിജയമായില്ല. എങ്കിലും യുവത്വത്തിന്റെ കഥയിലും യുവതാരങ്ങളിലും കമലിന് വിശ്വാസം നശിച്ചിട്ടില്ല.

ഗോള്‍ വിജയമാവാതെ പോയതിനു ശേഷം ഒരു സെയ്ഫ് ബെറ്റിനായി വീണ്ടും സൂപ്പര്‍താരങ്ങളിലേക്ക് മടങ്ങുകയല്ല കമല്‍ ചെയ്യുന്നത്. തന്റെ അടുത്ത ചിത്രവും കമല്‍ യുവതാരങ്ങളെ അണിനിരത്തിയാണ് ഒരുക്കുന്നത്.

അടുത്ത പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X