നരേനൊപ്പം ജയസൂര്യയും ഇന്ദ്രജിത്തും
സ്വപ്നക്കൂട് പോലെ മൂന്ന് നായകന്മാരെ അണിനിരത്തിയാണ് കമല്‍ പുതിയ ചിത്രമൊരുക്കുന്നത്. സ്വപ്നക്കൂടില്‍ ഒരു പ്രധാന വേഷം ചെയ്ത ജയസൂര്യ ഈ ചിത്രത്തിലുമുണ്ട്. നരേനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ മറ്റ് നായകന്‍മാര്‍.
ക്ലാസ് മേറ്റ്സിനു ശേഷം നരേനും ഇന്ദ്രജിത്തും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. പക്ഷേ സ്വപ്നക്കൂടിലും ക്ലാസ് മേറ്റ്സിലും നായകനായ പൃഥ്വിരാജിന്റെ സാന്നിധ്യം ഈ ചിത്രത്തിലുണ്ടാവില്ല.
സ്വപ്നക്കൂടിലെ നായിക മീരാ ജാസ്മിന്‍ ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നു. ഗ്രാമഫോണ്‍, സ്വപ്നക്കൂട്, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കമല്‍ വീണ്ടും മീരയെ നായികയാക്കുകയാണ്. റോമ, സംവൃത എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍.
ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍മാരുടെ കഥയാണ് കമല്‍ ഇക്കുറി പറയുന്നത്. യുവാക്കള്‍ക്കിടയിലെ പ്രണയവും സൗഹൃദവും കമല്‍ ഒരിക്കല്‍ക്കൂടി തന്റെ സിനിമക്ക് പ്രമേയമാക്കുന്നു.
സായികുമാര്, അനൂപ് ചന്ദ്രന്‍ എന്നിവരും താരനിരയിലുണ്ട്. മാര്‍ച്ച് 15ന് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
മുന്‍ പേജ് -


Click it and Unblock the Notifications