കമല്‍ ആദ്യം ക്ലാപ്പടിച്ചത് ഉണ്ണിമേരിയെ
സിനിമയില്‍ ഭാഗ്യം തേടി കോടമ്പാക്കത്തെത്തിയ ആ യുവാവിന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അവസരം ഒത്തത് ഐ.വി.ശശി എന്ന തിരക്കുള്ള സംവിധായകനെ കാണാന്‍. നടന്‍ ബഹദൂറിന്റെ കത്തുമായി വന്നതായിരുന്നു ആ യുവാവ്. ഐ.വി.ശശിയാണെങ്കില്‍ അന്ന് ഏറ്റവും തിരക്കുള്ള സംവിധായകന്‍. ഒരേസമയം പല സിനിമ സംവിധാനം ചെയ്യും. ബഹദൂറിന്റെ കത്തുമായി ചെന്നപ്പോള്‍ എന്താ പേരെന്നു ചോദിച്ചു- കമല്‍. നാളെ സത്യാ സ്റ്റുഡിയോയിലേക്കു വന്നോളൂ എന്ന് ഐ.വി.ശശി പറഞ്ഞു.
സിനിമയില്‍ എത്തിയതിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പിലാണ് സംവിധായകന്‍ കമല്‍ തന്റെ ആദ്യ അനുഭവം പങ്കുവയ്ക്കുന്നത്. എന്നാല്‍ സത്യ സ്റ്റുഡിയോയിലെ വാച്ച്മാന്‍ കമലിനെ കടത്തിവിട്ടില്ല. ഏറെനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് രാജ്കുമാര്‍ എന്ന ഐവി ശശിയുടെ സഹായിയുടെ സഹായത്തോടെയാണ് അകത്തു കടന്നത്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന രജനീകാന്ത് ചിത്രത്തിനു ക്ലാപ്പ് അടിക്കാനാണ് ശശി കമലിനെ ചുമതലപ്പെടുത്തിയത്. ഹെലന്‍ എന്ന മാദക നടിയുടെ നൃത്ത രംഗമാണ് ചിത്രീകരിക്കുന്നത്. പിഴവു വരുത്താതിരിക്കാന്‍ ഏറെ ശ്രദ്ധയോടെ നില്‍ക്കുമ്പോഴാണ് വേറൊരാള്‍ വന്ന് ക്ലാപ്പ് ബോര്‍ഡുമായി പോകുന്നത്. അങ്ങനെ ദ്യമായി ക്ലാപ്പടിക്കാനുള്ള അവസരം നഷ്ടമായതിന്റെ സങ്കടത്തോടെ തിരിച്ചുപോരേണ്ടി വന്നു കമലിന്. ഐ.വി.ശശിയുടെ മുഖ്യ സംവിധാന സഹായിയെ രാജ്കുമാര്‍ കമലിനു പരിചയപ്പെടുത്തിക്കൊടുത്തുവെങ്കിലും അദ്ദേഹം കണ്ടഭാവം പോലും നടിച്ചില്ല. അദ്ദേഹത്തില്‍ നിന്ന് അപമാനകരമായ ചില അനുഭവങ്ങള്‍ കൂടി ഉണ്ടായതോടെ കമല്‍ ഐ.വി.ശശിയുടെ സെറ്റ് വിട്ടു.

പിന്നീട് എ.ബി. രാജ എന്ന സംവിധായകന്റെ കൂടെയാണ് ആദ്യമായി ഒരു സിനിമ ചെയ്തത്. ആനക്കളരി എന്നായിരുന്നു അതിന്റെ പേര്. ഉണ്ണിമേരിയായിരുന്നു നായിക. ഗ്ലാമര്‍ സിനിമയായിരുന്നു ഇത്. കാട്ടിലെ വേഷമൊക്കെ ധരിച്ചാണ് ഉണ്ണിമേരി അഭിനയിച്ചത്. കമല്‍ ആദ്യമായി ക്ലാപ്പടിച്ചത് ഉണ്ണിമേരിയുടെ മുഖത്തിനു നേരെയായിരുന്നു.
പിന്നീട് കമല്‍ വളര്‍ന്നു. ഒരുവേള ഐ.വി.ശശിയെയും പിന്നിലാക്കി കലാമൂല്യമുള്ള സിനിമയുടെ സംവിധായകനായി. അന്ന് കമലിനെ അപമാിച്ച അസോസിയേറ്റ് സംവിധായകനെ പിന്നീടു കണ്ടതേയില്ല. മലയാളത്തിലെ പ്രമുഖരായ പല മുന്‍നിര സംവിധായകര്‍ക്കും ഇതുപോലെ കൈപ്പേറിയ ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications