twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദില്ലിയിൽ മൂന്നാം ഘട്ടവും ആം ആദ്മി! കെജ്രിവാളിന് അഭിനന്ദനവുമായി കമൽ ഹാസൻ

    |

    രാജ്യം മുഴുവനും ഏറെ ആകാംക്ഷയോടെയായിരുന്നു ദില്ലി ജനവിധിയ്ക്ക് വേണ്ടി കാത്തിരുന്നത്. ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ടാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി മന്ത്രി സഭ അധികാരത്തിലേറിയത്. ഇപ്പോഴിത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് നടൻ കമൽ ഹാസൻ രംഗത്തുവന്നിരിക്കുകയാണ്. ഫോണിൽ നേരിട്ട് വിളിച്ചാണ് താരം അഭിനന്ദനം അറിയിച്ചത്. ഇത് മൂന്നാം തവണയാണ് കെജ്രിവാൾ സർക്കാർ ദില്ലിയിൽ അധികാരത്തിൽ കയറുന്നത്.

     kamal

    ഇതേ സ്നേഹം ഇവിടെയുള്ളവരോട് കാണിച്ചാല്‍; മഞ്ജുവിന്റെ വാക്കുകൾക്ക് മുന്നിൽ നിശബ്ദനായി ഡോക്ടർഇതേ സ്നേഹം ഇവിടെയുള്ളവരോട് കാണിച്ചാല്‍; മഞ്ജുവിന്റെ വാക്കുകൾക്ക് മുന്നിൽ നിശബ്ദനായി ഡോക്ടർ

    നേരത്തെ, ദില്ലിയിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങളോട് കേജ്രിവാൾ നന്ദി പറഞ്ഞിരുന്നു. ഇങ്ക്വിലാബ് സിന്ദാബാദും വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും മുഴക്കിയായിരുന്നു കെജ്രിവാളിന്റെ പ്രസംഗം. അഞ്ച് വര്‍ഷക്കാലം ഡല്‍ഹിയില്‍ നടപ്പിലാക്കിയ ഓരോ വികസനത്തിനുമാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. അതിനുള്ള നന്ദി മനസിന്റെ അടിത്തട്ടില്‍ നിന്നും അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം.

    ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ട് ഒന്നാകാതെ പോയവരും, പ്രണയം ഒന്നിപ്പിച്ചവരും...ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ട് ഒന്നാകാതെ പോയവരും, പ്രണയം ഒന്നിപ്പിച്ചവരും...

    മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി സർക്കാർ ദില്ലിയിൽ അധികാരം നിലനിർത്തിയത്. 62 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്തപ്പോൾ ബി.ജെ.പി യ്ക്ക് 8 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചിത്രത്തിൽ പോലും ഇടം പിടിക്കാൻ കോൺഗ്രസിന് ആയില്ല. സി പി ഐ എം നോട്ടക്കും പുറകിലാണ് എന്നതും ദില്ലി തിരഞ്ഞെടുപ്പിലെ മറ്റൊരു കാഴ്ച്ചയാണ്.ഏറെ പ്രതീക്ഷയോടെയായിരുന്നു ഇത്തവണ ബിജെപി ദില്ലിയിൽ മത്സരത്തിനിറങ്ങിയത്.

    Read more about: kamal haasan
    English summary
    Kamal Haasan Congratulates Arvind Kejriwal For Delhi election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X