ഇംഗ്ലീഷ് അറിയില്ല, കമലഹാസനെ കളിയാക്കി ശരത്കുമാര്‍
നടികര്‍ സംഘം തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കയ്യാംകളികള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. രാഷ്ട്രീയത്തില്‍ നടക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് സിനിമയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
നിലവില്‍ സംഘത്തിന്റെ പ്രസിഡന്റായ ശരത്കുമാറും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിശാലും തമ്മിലായിരുന്നു അടിപിടികള്‍.ഇപ്പോള്‍ ഇത് കമലഹാസനിലേക്ക് എത്തി നില്‍ക്കുന്നു.

വിശാലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു കമലഹാസന്‍. ഇത് ശരത്കുമാറിന് അത്രക്ക് രസിച്ചില്ല. ഉലക നായകന്‍ കമലഹാസനു ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയിലെന്നാണ് ശരത്കുമാര്‍ പ്രചരണത്തില്‍ പറഞ്ഞത്. 'കമലഹാസന്‍ വലിയ നടന്നല്ല, അദ്ദേഹത്തേക്കാള്‍ നല്ല നടന്‍മ്മാര്‍ സിനിമയില്‍ ഉണ്ട്. ഒരിക്കല്‍ നാടുവിട്ടു പോകും എന്ന് പറഞ്ഞ ഭീരുവാണ് അയാള്‍' എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.
കാര്യങ്ങള്‍ ഇത്തരത്തിലാണ് പോകുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തമിഴ് സിനിമാ താരങ്ങളുടെ തനി നിറം പുറത്താകും എന്ന് ഉറപ്പായി. മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണത്തിന് ഇത്രത്തോളം ആവേശം ഉണ്ടെങ്കില്‍ മത്സരം എത്രത്തോളം കടുത്തതായിരിക്കും എന്ന് ഊഹിക്കാം.


Click it and Unblock the Notifications











