twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലിന്റെ ദശാവതാരത്തിനെതിരെ വൈഷ്‌ണവര്‍

    By Staff
    |

    ചെന്നൈ: ചിത്രം കമലഹാസന്റെതാണോ എങ്കില്‍ വിവാദമുറപ്പ്‌ എന്നൊരു പ്രയോഗംതന്നെ തമിഴ്‌ചലച്ചിത്രലോകത്തുണ്ട്‌. മുമ്പ്‌ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മിക്കചിത്രങ്ങള്‍ക്കും കൂട്ടായി വിവാദങ്ങളുമുണ്ടായിരുന്നു.

    ഇപ്പോള്‍ പ്രദര്‍ശനത്തിന്‌ തയ്യാറായിരിക്കുന്ന പുതിയ ചിത്രമായ 'ദശാവതാരവും' വിവാദക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്‌. ചിത്രത്തിന്റെ പേരും ചിലരംഗങ്ങളും വൈഷ്‌ണവരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഇവ മാറ്റണമെന്നും ആവശ്യപ്പെട്ട്‌ വൈഷ്‌ണവ ഫോറം മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു.

    'ഇന്റര്‍നാഷണല്‍ ശ്രീ വൈഷ്‌ണവ ധര്‍മ്മ സംരക്ഷണ സൊസൈറ്റി' അധികൃതരാണ്‌ ചിത്രത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്‌. പരാതി സ്വീകരിച്ച കോടതി സെന്‍സര്‍ ബോര്‍ഡിനും നിര്‍മ്മാതാക്കളായ ഓക്‌സാര്‍ ഫിലിംസിനും സംവിധായകന്‍ കെ.എസ്‌ രവികുമാറിനും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

    എഡി പതിനാറാം നൂറ്റാണ്ടിലെ ശൈവ, വൈഷ്‌ണവ സന്യാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ടന്നും ഈ സംഘര്‍ഷത്തിനിടയില്‍ വിഗ്രഹങ്ങള്‍ തകര്‍ക്കുന്ന രംഗങ്ങളുണ്ടെന്നും സംഘടന ആരോപിയ്‌ക്കുന്നു. ഇതുകൂടാതെ ഭഗവത് ഗീതയ്ക്കും പ്രണവമന്ത്രത്തിനും മുകളില്‍ കമല്‍ ചവിട്ടുന്ന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന്‌ ആരോപണമുണ്ട്‌.

    ഈ രംഗങ്ങള്‍ വൈഷ്‌ണവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ്‌. ഇതൊഴിവാക്കിയില്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം തടയുകയും തിയേറ്ററുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും ഫോറം പ്രസിഡന്റ്‌ ഗോവിന്ദ രാമാനുജ ദാസ പറയുന്നു.

    കമല്‍ പത്തുവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന 'ദശാവതാരം' മെയ്‌ 15ന്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X