ഷൂട്ടിംഗിനിടെ പരിക്കേറ്റിട്ടില്ല, സംഭവം മേക്കപ്പ്: കമല്‍ഹസന്‍

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റു എന്ന വാര്‍ത്തകള്‍ ഉലകനായകന്‍ കമല്‍ഹസന്‍ നിഷേധിച്ചു. ചിത്രീകരണത്തിനിടെ പരിക്കേറ്റു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു സംഭവം ഇല്ല. എനിക്ക് പരിക്കേറ്റു എന്ന വാര്‍ത്തകള്‍ തെറ്റാണ് - കമല്‍ഹസന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഷൂട്ടിംഗിന് വേണ്ടി ഉപയോഗിച്ച മേക്കപ്പാണ് പ്രശ്‌നക്കാരനായതെന്നും കമല്‍ പറഞ്ഞു. മുഖത്തുനിന്നും മേക്കപ്പ് മാറ്റാന്‍ വൈദ്യസഹായം വേണ്ടിവന്നു എന്നത് നേരാണ്. സ്റ്റണ്ട് സീന്‍ ചിത്രീകരണമായതിനാല്‍ മുഖത്ത് കൃത്രിമമായി ഉണ്ടാക്കിയ പരിക്കുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു. പരിക്കേറ്റ മുഖവുമായി കമലഹാസന്‍ ആശുപത്രിയിലേക്ക് പോകുന്നത് കണ്ടതോടെയാണ് ഷൂട്ടിംഗിനിടെ പരിക്കേറ്റ കമല്‍ ആശുപത്രിയില്‍ എന്ന വാര്‍ത്ത പരന്നത്.

kamal-hassan

സംഭവം ഷൂട്ടിംഗിനിടയിലെ കലാപരിപാടിയാണെന്നും പരിക്കേറ്റതല്ലെന്നും കമല്‍ തന്നെ വിശദീകരിച്ചപ്പോഴാണ് ആരാധകര്‍ സത്യമറിയുന്നത്. മലയാളത്തില്‍ വന്‍ വിജയമായിരുന്ന ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. ദൃശ്യം ഒരുക്കിയ ജീത്തു ജോസഫ് തന്നെയാണ് പാപനാശത്തിനും സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് പറയുന്നത്.

മലയാളത്തില്‍ മോഹന്‍ലാലിന് ജോഡിയായി അഭിനയിച്ച് മീനയായിരുന്നു. തമിഴില്‍ ഗൗതമിയായിരിക്കും കമലിന് കൂട്ടായി എത്തുന്നത്. മലയാളത്തില്‍ അന്‍സിബ ഹസന്‍ കൈകാര്യം ചെയ്ത മോഹന്‍ലാലിന്റെ മകള്‍ വേഷം തമിഴില്‍ നിവേദയ്ക്കാണ്. കന്നഡയിലും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. കന്നഡയില്‍ ചിത്രത്തിന് പേര് ദൃശ്യം എന്ന് തന്നെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X