ദൃശ്യത്തില്‍ കമലും ഗൗതമിയും കാര്യമായി പ്രണയിക്കും

By Lakshmi

കമല്‍ ഹസ്സനെയും ഗൗതമിയെയും ഭാര്യാഭര്‍ത്താക്കന്മാരെന്നോ പങ്കാളികളെന്നോ സുഹൃത്തുക്കളെന്നോ എന്താണ് വിശേഷിപ്പിക്കേണ്ടതെന്ന് ഇന്നും ആരാധകര്‍ക്ക് സംശയമാണ്. വിവാഹമെന്ന കരാറില്‍ ഏര്‍പ്പെടാതെ ഒരുമിച്ച് ജീവിയ്ക്കുന്നതിനാലാല്‍ ഇവരെ ലിവ് ഇന്‍ പങ്കാളികളെന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്. എന്തായാലും കമല്‍ ഹസ്സന്റെ സംഭവബഹുലമായ പ്രണയ-വിവാഹ ജീവിതം ഇപ്പോള്‍ ഗൗതമിയില്‍ എത്തിനില്‍ക്കുകയാണ്. അന്തരിച്ച നടി ശ്രീദേവിയെ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ച് പിന്നീട് നര്‍ത്തകി വാണി ഗണപതിയെ പ്രണയിച്ച് വിവാഹം ചെയ്ത് ആ ബന്ധം നിലനില്‍ക്കെ സരികയുമായി പ്രണയത്തിലായി ഒടുവില്‍ വാണിയില്‍ നിന്നും വിവാഹമോചനം നേടി സരികയെ വിവാഹം ചെയ്ത കമല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് സരികയുമായി അകന്ന് ഗൗതമിയോട് അടുത്തത്.

തേവര്‍ മകന്‍, കുരുതിപ്പുനല്‍, അപൂര്‍വ്വ സഹോദരങ്ങള്‍, നമ്മവര്‍ തുടങ്ങി കമല്‍ ആരാധകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന പലചിത്രങ്ങളിലും ഗൗതമിയുണ്ടായിരുന്നു കമലിനൊപ്പം. പിന്നീട് കാലമേറെക്കഴിഞ്ഞപ്പോള്‍ ഗൗതമി ജീവിതത്തില്‍ കമലിന് തോഴിയായി. ഗൗതമിയ്ക്ക് കാന്‍സര്‍ രോഗം പിടിപെട്ടകാലത്തായിരുന്നു ഇവര്‍ തമ്മിലുള്ള അടുപ്പം പുറംലോകമറിഞ്ഞത്. കമലിന്റെ സൗഹൃദത്തിന്റെ തണലിലാണ് താന്‍ രോഗത്തെ കീഴടക്കിയതെന്ന് ഗൗതമി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ അടുത്തതില്‍പ്പിന്നെ ഇവര്‍ സിനിമയില്‍ ഒന്നിച്ചിരുന്നില്ല.

gouthami-kamal-hassan

എന്നാലിപ്പോള്‍ തമിഴകത്ത് വീണ്ടും കമല്‍-ഗൗതമി ജോഡിയുമായി ഒരു ചിത്രമൊരുങ്ങാന്‍ പോവുകയാണ്, അതും മലയാളചിത്രമായ ദൃശ്യത്തിന്റെ റീമേക്ക്. ചിത്രത്തില്‍ മോഹന്‍ലാലും മീനയും അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് കമലും ഗൗതമിയും അവതരിപ്പിക്കുക. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന തമിഴ് പതിപ്പിന്റെ ചിത്രീകരണം ജൂണില്‍ തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ കമലിന്റെ തിരക്കുകാരണം ഷൂട്ടിങ് ഓഗസ്റ്റില്‍ തുടങ്ങാനായി നീട്ടിവച്ചിരിക്കുകയാണ്.

മലയാളം ദൃശ്യത്തിന്റെ മീനയുടെയും മോഹന്‍ലാലിന്റെയും പ്രണയത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയ്ക്ക് അവര്‍ക്കിടയിലെ കൊച്ചുകൊച്ചുവഴക്കുകളും ഒപ്പം പ്രണയവുമെല്ലാം മനോഹരമായിട്ടായിരുന്നു ജീത്തു പ്രേക്ഷകന് മുന്നിലെത്തിച്ചത്. തമിഴ് ദൃശ്യത്തില്‍ മലയാളചിത്രത്തെ അപേക്ഷിച്ച് കമല്‍-ഗൗതമി പ്രണയത്തിന് കൂടുതല്‍ സ്‌പേസുണ്ടെന്നാണ് സൂചന. രണ്ടുപേരും തമ്മിലുള്ള റിയലിസ്റ്റിക് പ്രണരംഗങ്ങള്‍ ചിത്രത്തില്‍ കാണാനാകുമെന്നാണ് കേള്‍ക്കുന്നത്. എന്തായാലും ഈ വാര്‍ത്ത കമല്‍ ആരാധകരില്‍ ഹരം ജനിപ്പിച്ചിരിക്കുകയാണ്. ഏറെക്കാലങ്ങള്‍ക്കുശേഷമായിരിക്കും കമല്‍ ഒരു സാധാരണക്കാരനായ ഭര്‍ത്താവായി എത്താന്‍ പോകുന്നത്. ആ ചിത്രത്തില്‍ ഒപ്പം ഗൗതമി കൂടിയുണ്ടെന്നത് എന്തായാലും ആരാധകര്‍ക്ക് രസം പകരുന്ന കാര്യം തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X