കണ്ണൈ കലൈമാനേ എന്ന ഗാനം കാതുകളില്‍ അലയടിക്കുകയാണ്.. ശ്രീദേവിയുടെ ഓര്‍മ്മകളില്‍ കമല്‍
ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ചലച്ചിത്രലോകം അറിഞ്ഞത്. ഇപ്പോഴും അതു പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പല താരങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. കണ്ണൈ കലൈമാനേ ...മൂണ്ട്രാം പിറൈയിലെ ആ ഗാനം എന്റെ കാതുകളില്‍ അലയടിക്കുകയാണ് എന്നാണ് ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍ പറഞ്ഞത്.

''കണ്ണൈ കലൈമാനേ ...മൂണ്ട്രാം പിറൈയിലെ ആ ഗാനം എന്റെ കാതുകളില്‍ അലയടിക്കുകയാണ്. കുട്ടിയായി വന്ന് യുവതിയായും താരമായും ശ്രീദേവി മാറിയതിന്റെ ഓരോ ഘട്ടത്തിനും ഞാനും സാക്ഷിയായിരുന്നു, ഏറ്റവും അര്‍ഹിക്കുന്നതു തന്നെയായിരുന്നു ആ താരപദവി. ശ്രീദേവിക്കൊപ്പമുള്ള അനവധി മനോഹരങ്ങളായ നിമിഷങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോവുന്നുണ്ട്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു .നമ്മള്‍ ശ്രീദേവിയെ മിസ്സ് ചെയ്യും'' എന്നാണ് കമല്‍ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.

മൂണ്ട്ര് മുടിച്ച് എന്ന ചിത്രമുള്‍പ്പെടെ 21 ചിത്രങ്ങളില്‍ ഇരുവരും ചേര്‍ന്നഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളായിരുന്നു കമലും ശ്രീദേവിയും. ഒരു കാലത്ത് ഈ ജോഡികളെ ആരാധിക്കാത്ത പ്രേക്ഷകരില്ലായിരുന്നു എന്നു തന്നെ പറയാം. ഇരുവരും ഒന്നിച്ചഭിനയിച്ച പല ചിത്രങ്ങളും തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ തെന്നിന്ത്യയില്‍ തന്നെ നിന്നപ്പോള്‍ ശ്രീദേവി ബോളിവുഡിലേക്ക് മാറി.

തൂണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീദേവി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്, തെലുങ്ക്,മലയാളം, കന്നട, ഹിന്ദി ഭാക്ഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1978ല്‍ ഉര്‍ദു-ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ചിത്രം കാര്യമായ വിജയം നേടിയില്ല. എന്നാല്‍ രണ്ടാമതായി അഭിനയിച്ച ഹിമ്മത്ത്വാല വന്‍ വിജയമാണ് നേടിയത്. 1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. 1986ല്‍ അഭിനയിച്ച നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയജീവിതത്തിലെ വന്‍ വിജയ ചിത്രങ്ങളിലൊന്നാണ്. 1992ലെ ഉുദാ ഗവ, 1994ലെ ലാഡ്‌ല, 1997ലെ ജുദായി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.

1971ല്‍ പ്രദര്‍ശനത്തിനെത്തിയ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചിണ്ട്. കൂടാതെ 2013ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. 1996 ജൂണ്‍ 2ന് പ്രമുഖ ഉര്‍ദു ഹിന്ദി ചലച്ചിത്രനിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം കഴിഞ്ഞു. ജാന്‍വി, ഖുശി എന്നിവരാണ് മക്കള്‍. 1997ല്‍ ചലച്ചിത്രരംഗത്ത് നിന്ന് വിടവാങ്ങിയശേഷം കുറച്ചുകാലം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിരുന്നു.



Click it and Unblock the Notifications