twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകൾക്ക് ഒന്നും ലഭിക്കില്ല! നഷ്ടം മാത്രമേയുള്ളൂ - കമല്‍ഹാസന്‍

    കിടക്ക പങ്കിട്ടതു കൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ലെന്നും താരം പറഞ്ഞു

    |

    ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ്. ദിനം പ്രതി ഞെട്ടിപ്പിക്കുന്ന കഥകളും പ്രസ്താവനകളുമാണ് പുറം ലോകത്ത് നിന്ന് പുറത്തു വരുന്നത്. ഇതിൽ ഏറെ അത്ഭുതം പലരും കാസ്റ്റിംഗ് കൗച്ചിനെ നിസാരവൽക്കരിക്കുകയാണ്. കൂടാതിന് രഹസ്യമായി പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നുണ്ട്.

    short filmഃ ഇതാണ് സ്ത്രീ!! സദാചാരവാദികളോട് ഇതു മാത്രമേ പറയാനുള്ളൂ!! ചതുരംഗങ്ങൾ കാണാം...short filmഃ ഇതാണ് സ്ത്രീ!! സദാചാരവാദികളോട് ഇതു മാത്രമേ പറയാനുള്ളൂ!! ചതുരംഗങ്ങൾ കാണാം...

    സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തെന്നിന്ത്യൻ താരം കമൽഹാസൻ രംഗത്തെത്തിയിട്ടുണ്ട്. കിടക്ക പങ്കിട്ടതു കൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ലെന്നും താരം പറഞ്ഞു. അതിനാൽ തന്നെ ഇതുകൊണ്ട് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെന്നും കമൽ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു സിനിമ മേഖലയിൽ നടിമാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നിരവധി വാർത്തകളാണ് പുറത്തു വരുന്നത്.

    വയറ്റിൽ എന്തോ വിചിത്രമായി അനുഭവപ്പെട്ടു! ആഴ്ചകൾക്കു ശേഷം സത്യം മനസിലായി, ദീപികയ്ക്ക് സംഭവിച്ചത്? വയറ്റിൽ എന്തോ വിചിത്രമായി അനുഭവപ്പെട്ടു! ആഴ്ചകൾക്കു ശേഷം സത്യം മനസിലായി, ദീപികയ്ക്ക് സംഭവിച്ചത്?

    സ്ത്രീകളുടെ അവകാശത്തിന്  വിലങ്ങ്

    സ്ത്രീകളുടെ അവകാശത്തിന് വിലങ്ങ്

    കാസ്റ്റിംഗ് കൗച്ച് സ്ത്രീകളുടെ അവകാശങ്ങൾ കുറയ്ക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും കമൽ പറഞ്ഞു. നമ്മുളുടെ മക്കൾ ഉൾപ്പെടെയുള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന മഹാവിപത്ത് എല്ലാവരേയും ഒരുപോലെ ബാധിക്കും. എന്നാൽ മറ്റൊരു രീതിയിൽ നോക്കിയാൽ കൂടെ കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ ചവട്ടി അമർത്താനുമുള്ള അവാശം സ്ത്രീകൾക്കുണ്ട്.

      നമ്മുടെ സഹോദരിമാർ

    നമ്മുടെ സഹോദരിമാർ

    സഹോദരിമാരോ , മക്കളോ ഈ ഫീൽഡിൽ ഉള്ളവരാരും കാസ്റ്റിംഗ് കൗച്ചിനെ അനുകൂലിക്കുകയില്ല. അത് തങ്ങളുടെ മക്കളുടേയും സഹോദരിമാരുടേയും അവകാശങ്ങളും അവസരങ്ങളും കുറയ്ക്കാൻ ഇത് കാരണണാകുന്നുണ്ട്. അതേ സമയം കിടക്ക വേണ്ടന്ന് പറയാനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് ഇന്ന് ഇവിടെയുണ്ട്. കൂടാതെ സ്വതന്ത്രമായി നിലപാടെടുക്കാൻ സ്ത്രീകളെ അനുവദിക്കണമെന്നും കമൽ വ്യക്തമാക്കി.

     എല്ലായിടത്തുമുണ്ട്

    എല്ലായിടത്തുമുണ്ട്

    കാസ്റ്റിംഗ് കൗച്ചിനെതിരെ കോൺഗ്രസ് നേതാവ് രേണുക ചൗധരിയും രംഗത്തെത്തിയിട്ടുണ്ടായിരുന്നു. . കൗച്ചിംഗ് എന്നത് ഒരു അപ്രിയസത്യം തന്നെയാണ്. സിനിമാ മേഖലയിൽ മാത്രമല്ല ലോകത്തെ എല്ലാ മേഖലയിലും ചിലപ്പോള്‍ പാര്‍ലമെന്റിനെ വരെ ഇത് ബാധിച്ചിട്ടുണ്ടെന്നും രേണുക പറഞ്ഞിരുന്നു. കമൽ തന്റെ പ്രസ്താവനയ്ക്കൊപ്പം രോണുകയുടെ കമന്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

     പെൺക്കുട്ടികൾക്ക് വരുമാനം കൂട്ടും

    പെൺക്കുട്ടികൾക്ക് വരുമാനം കൂട്ടും

    കാസ്റ്റിംഗ് കൗച്ച് പെൺക്കുട്ടികൾക്ക് വരുമാനം കൂട്ടുന്ന ഒരു ഏർപ്പാടാണെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സരോജ് ഖാന്‍ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയ്ക്ക് തന്നെ വഴിവെച്ചിരുന്നു. ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരാള്‍ തട്ടിയെടുക്കുന്നുവെന്നത് സാധാരണമാണ്. ഒരു സര്‍ക്കാര്‍ വരുന്നതും പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തു കൊണ്ടല്ലേ. സര്‍ക്കാറിനു അതാകാമെങ്കില്‍ സിനിമയിലും അതാകാം.സരോജ് ഖാന്‍ പറഞ്ഞു. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല..എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്, കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണെന്നും സരോജ് പറഞ്ഞിരുന്നു.

    നിങ്ങളും അടിമ തന്നെ

    നിങ്ങളും അടിമ തന്നെ

    സരേജ് ഖാനിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി താരം ശ്രീ രംഗത്തെത്തിയിട്ടുണ്ട്. "സരോജ് മാം, എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു.യുവ നടിമാർക്ക് നിങ്ങളൾ നേർ വഴി കാണിച്ചുകൊടുക്കേണ്ടതായിരുന്നു. നിങ്ങളും നിര്‍മാതാക്കളുടെ അടിമയാണെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ശ്രീ പറഞ്ഞു.

    English summary
    Kamal Haasan hits out at Saroj Khan for her casting couch comment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X