മോഹന്‍ലാലിന്റെ പെരുച്ചാഴിയാകാന്‍ കമലില്ല
മോഹന്‍ലാല്‍ അഭിനയിച്ച്, ജിത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന് ശേഷം കമല്‍ ഹസന്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്കില്‍ കൂടെ നായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കമല്‍ വാര്‍ത്ത നിഷേധിച്ചു.
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി എന്ന ചിത്രത്തിന്റെ റീമേക്കിലാണ് കമല്‍ അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ കമലുണ്ടാകില്ല. വെറും കഥകള്‍ മാത്രമാണ് ഇത്തരം വാര്‍ത്തകളെന്നാണ് കമലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

രാഷ്ട്രീയവും അത്യാവശ്യം സസ്‌പെന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. തമിഴകത്തെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനായ അരുണ്‍ വൈദ്യനാഥ് ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന ചിത്രമാണ് പെരുച്ചാഴി. പെരുച്ചാഴി ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നുവെന്നും സഞ്ജയ് ദത്തായിരിക്കും നായകനെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേ സമയം മോഹന്‍ലാല്‍ നായകനായ ദൃശ്യത്തില്‍ കമല്‍ തന്നെയാണ് അഭിനയിക്കുന്നത്. നായികമാരുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കമല്‍ നായകനാകുന്ന ഉത്തമ വില്ലന് ശേഷമായിരിക്കും ദൃശ്യത്തിന്റെ ഷൂട്ടിങ് തുടങ്ങുക.


Click it and Unblock the Notifications











