ദിലീപിനെ തിരിച്ചെടുത്ത സംഭവം! നടന്മാരുടെ മൗനത്തില്‍ വിമര്‍ശനവുമായി കമല്‍ഹാസന്‍!!

By Midhun

നടന്‍ ദീലിപിനെ തിരിച്ചെടുക്കാനുണ്ടായ എഎംഎംഎയുടെ തീരുമാനം നേരത്തെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാക്കിയിരുന്നത്. നടി ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുണ്ടായ തിരുമാനം ശരിയായില്ലൈന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. ഡബ്യൂസിസി പോലുളള സംഘടനകളായിരുന്നു ഇതിനെതിരെ ആദ്യം രംഗത്തുവന്നിരുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും മറ്റും രൂക്ഷ വിമര്‍ശനവുമായിട്ടാണ് ഡബ്ൃൂസിസി എത്തിയിരുന്നത്.

താരസംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനു പിന്നാലെ അവരെ പിന്തുണച്ച് വിവിധ മേഖലകളില്‍ നിന്നുളള ആളുകളും രംഗത്തെത്തിയിരുന്നു. അവള്‍ക്കൊപ്പമെന്ന് പറഞ്ഞ് താരസംഘടന കുറ്റാരോപിതനൊപ്പമാണ് നില്‍ക്കുന്നതെന്നായിരുന്നു ചിലര്‍ ആരോപിച്ചിരുന്നത്. താരസംഘടനയ്ക്കതിരെയുളള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ നടന്‍ കമല്‍ഹാസനും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

കമല്‍ഹാസന്‍ പറഞ്ഞത്

കമല്‍ഹാസന്‍ പറഞ്ഞത്

ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ താരസംഘടനയുടെ തീരുമാനത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടന്‍ കമല്‍ഹാസന്റെ പ്രതികരണവും എത്തിയിരിക്കുന്നത്. ദേശീയ മാധ്യമമായ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ തീരുമാനത്തില്‍ മലയാളത്തിലെ നടന്മാര്‍ പുലര്ത്തുന്ന മൗനം തന്നെ ഞെട്ടിക്കുന്നുവെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. താരസംഘടനയുടെ തീരുമാനത്തെ അപലപിച്ചുകൊണ്ടാണ് കമല്‍ഹാസന്‍ എത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

എന്റെ പ്രതികരണങ്ങള്‍ സഹപ്രവര്‍ത്തകരുമായുളള ബന്ധത്തെപോലും ബാധിച്ചേക്കാമെങ്കിലും അത് എന്നെ ആശങ്കപ്പെടുത്തുന്നില്ല, കമല്‍ഹാസന്‍ പറയുന്നു. മോഹന്‌ലാല്‍ എന്റെ അടുത്ത സുഹൃത്താണ്. എന്റെ കാഴ്ചപ്പാടുകളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടാകാം. എന്നുവെച്ച് അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയണമെന്നില്ല. നാളെ അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പ് തോന്നിയാല്‍ അദ്ദേഹം അത് പറയും. എന്ന് വെച്ച് ഞാന്‍ അദ്ദേഹത്തിനെതിരെ നിലകൊളളില്ല. കമല്‍ഹാസന്‍ പറയുന്നു.

ലിംഗസമത്വ പ്രശ്‌നങ്ങള്‍

ലിംഗസമത്വ പ്രശ്‌നങ്ങള്‍

സിനിമയിലെ ലിംഗസമത്വപ്രശ്‌നങ്ങളില്‍ നിന്നും ഇവരെ പിന്നോട്ട് വലിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. "ലിംഗസമത്വ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ നടന്മാരെ പിന്നോട്ടുവലിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. ഒന്നുറപ്പാണ് ഇതേക്കുറിച്ച് എല്ലാവര്‍ക്കും ആശങ്കയുണ്ടാകും. അവരൊക്കെ പഴയ ആളുകളായിരിക്കാം. എന്നാല്‍ എല്ലാവരും മറന്നുപോയൊരു കാര്യമുണ്ട്. നമ്മുടെ രാജ്യം ഭരിച്ചിരുന്നത് ഒരിക്കല്‍ വനിതാ പ്രധാനമന്ത്രിയായിരുന്നു. അവര്‍ ചില തെറ്റുകള്‍ ചെയ്തു,നമ്മള്‍ അവരെ വിമര്‍ശിച്ചു. എന്നിട്ടും നാം അവരെ തിരികെ കൊണ്ടുവന്നു. സമൂഹം എന്ന നിലയില്‍ നാം ആരെയും വെറുതെ വിടാന്‍ പോകുന്നില്ല.ആരെയും മനപൂര്‍വ്വം വേട്ടയാടുന്നുമില്ല. അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.

തീരുമാനമെടുക്കേണ്ടത് ഇങ്ങനെയായിരുന്നില്ല

തീരുമാനമെടുക്കേണ്ടത് ഇങ്ങനെയായിരുന്നില്ല

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കേണ്ട രീതി ഇങ്ങനെയായിരുന്നില്ലെന്ന് അടുത്തിടെ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. എല്ലാവരോടും ചര്‍ച്ച ചെയ്തതിനു ശേഷമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ മലയാളത്തില്‍ രൂപീകൃതമായ വനിതാ കൂട്ടായ്മയെ താന്‍ പിന്തുണയ്ക്കുന്നതായും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. മനോരമ ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

തമിഴകത്തിന്റെ പിന്തുണ

തമിഴകത്തിന്റെ പിന്തുണ

കമല്‍ഹാസനു പിന്നാലെ നടന്‍ കാര്‍ത്തിയും നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു കാര്‍ത്തി ഇക്കാര്യം പറഞ്ഞിരുന്നത്. എല്ലായ്‌പ്പോഴും അവള്‍ക്കൊപ്പം തന്നെയാണെന്നാണ് കാര്‍ത്തി അറിയിച്ചിരുന്നത്. ഒരു സംഘടനയെന്ന നിലയില്‍ അതിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും എതു സാഹചര്യത്തിലും ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്നുമായിരുന്നു കാര്‍ത്തി പറഞ്ഞത്.

കലാഭവന്‍ മണിയായുളള രൂപമാറ്റത്തില്‍ രാജാമണി! കിടിലന്‍ വീഡിയോ സോംഗ് പുറത്ത്! കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X