കമല്‍ ഹാസനും ഗൗതമിയും ധ്യാനം കൂടി
ചെന്നൈ: കേരളത്തിലെ ഏറ്റവും വലിയ പണംവാരി പടമെന്ന അവകാശവാദമുള്ള ദൃശ്യം എന്ന സിനിമയുടെ തമിഴ് ഷൂട്ടിംഗ് തുടങ്ങി. മലയാളത്തിലെ സംവിധാകന്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെ തമിഴില്‍ കമല്‍ഹാസനാണ് അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നതാകട്ടെ കമലിന്റെ ജീവിതസഖി ഗൗതമിയും.
ഇവരുടെ മക്കളായി മലയാളികളായ നിവേദയും, എസ്തറുമാണ് വേഷമിടുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഷോട്ട് ആയ ജോര്‍ജ് കുട്ടിയുടെ കുടുംബം ധ്യാനം കൂടാന്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നു. കമല്‍ ഗൗതമി എന്നിവര്‍ ബസ്സിന്റെ പിറകിലെ സീറ്റിലും എസ്തറും നിവേദയും ഇവരുടെ മുന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നത്.

വില്ലന്‍ കഥാപാത്രമായി തിളങ്ങിയ കലാഭവന്‍ ഷാജോണിന്റെ വേഷത്തില്‍ കലാഭവന്‍ മണിയാണ് പോലീസുകാരനാകുന്നത്. ഗൗതമി 15 വര്‍ഷത്തിനുശേഷമാണ് ഒരു ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നതെന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. സംവിധായകന്‍ ജീത്തുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഗൗതമി കമലിന്റെ നായികയായി തിരിച്ചെത്തുന്നത്.
അതിനിടെ, തമിഴില്‍ സിനിമ പ്രദര്‍ശിപ്പിക്കും മുന്‍പ് 10 ലക്ഷം രൂപ കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ നോവലിന്റെ കോപ്പിയടിയാണ് ദൃശ്യം എന്നുകാട്ടി എഴുത്തുകാരനും സംവിധാകയകനുമായ സതീഷ് പോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രത്തിനും നോവലിനും ഏറെ സമാനതകളുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.


Click it and Unblock the Notifications