ബ്രഹ്മാണ്ട റിലീസിങ്ങിന് ഒരുങ്ങി കമലിന്റെ വിശ്വരൂപം 2! ട്രെയിലര്‍ പുറത്തുവിടുന്നത് സൂപ്പര്‍ താരങ്ങള്‍
ഉലകനായകന്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. തമിഴ്‌നാടിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും നിരവധി ആരാധകരുളള താരമാണ് കമല്‍. വ്യത്യസ്ഥമാര്‍ന്ന പ്രമേയം പറഞ്ഞ ചിത്രങ്ങളിലാണ് അദ്ദേഹം തന്റെ കരിയറില്‍ കൂടുതലായും അഭിനയിച്ചിരുന്നത്.
കമല്‍ഹാസന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് വിശ്വരൂപം. കമല്‍ തന്നെ സംവിധാനം ചെയ്ത ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുമെന്ന കാര്യം ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങിയ സമയത്ത് തന്നെ കമല്‍ഹാസന്‍ അറിയിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ വിശ്വരൂപം 2 റിലീസിങ്ങിനൊരുങ്ങുകയാണ്.

ഉലകനായകന്റെ സിനിമകള്‍
കമല്‍ഹാസന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. അഭിനയപ്രാധാന്യമുളള സിനിമകളില്‍ അഭിനയിച്ചതിലൂടെയായിരുന്നു അദ്ദേഹത്തിന് ഉലകനായകന്‍ എന്ന പേര് ലഭിച്ചത്. കളളത്തൂര്‍ കണ്ണമയില്‍ തുടങ്ങിയ സിനിമാ ജീവിതത്തില്‍ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു അദ്ദേഹം ഇതുവരെയായും ചെയ്തിരുന്നത്. നായകന്‍ ,മൂന്നാംപിറൈ,ഇന്ത്യന്‍,ദശാവതാരം തുടങ്ങിയ സിനിമകളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ അഭിനയപ്രകടനം പ്രേക്ഷകര്‍ കണ്ടതാണ്. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ പോലുളള ചിത്രങ്ങളിലൂടെയായിരുന്നു കമല്‍ഹാസന്‍ എന്ന നടനെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നത്. തന്നെക്കാള്‍ പ്രായം കൂടിയൊരു സ്ത്രീയുമായി പ്രണയത്തിലാവുന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ കമല്‍ അവതരിപ്പിച്ചിരുന്നത്. താരപരിവേഷമുളള ചിത്രങ്ങള്‍ മാറ്റിനിര്‍ത്തി അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളുളള സിനിമകളിലായിരുന്നു അദ്ദേഹം തന്റെ കരിയറില്‍ കൂടുതലായും അഭിനയിച്ചിരുന്നത്.

സകലകലാ വല്ലഭന്‍
അഭിനയത്തിനു പുറമെ സിനിമയിലെ മറ്റെല്ലാം മേഖലകളിലും കൈവെച്ച ഒരു താരം കൂടിയാണ് കമല്‍. ഹേയ് റാം,നളദമയന്തി,വിരുമാണ്ടി, വിശ്വരൂപം തു്ടങ്ങിയ ചിത്രങ്ങളെല്ലാം കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ
ചിത്രങ്ങളായിരുന്നു. അഭിനയം,സംവിധാനം എന്നിവയ്ക്കു പുറമെ നിര്‍മ്മാണം,പിന്നണി ഗായകന്‍, ഡാന്‍സര്‍,തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ ബഹുമുഖ പ്രതിഭകളിലൊരാളായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഇപ്പോഴും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്.

വിശ്വരൂപം
വിശ്വരൂപം കമല്‍ഹാസന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. കമല്‍ഹാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം ഏറെ വിവാദങ്ങള്‍ക്കിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചില മുസ്ലീ സംഘടനകളായിരുന്നു ചിത്രത്തിനെതിര രംഗത്തുവന്നത്. മുസ്ലീ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്നത്തെ തമിഴ്നാട് സര്‍ക്കാര്‍ ചിത്രത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായൊരു പ്രമേയം പറഞ്ഞ ചിത്രം മികവുറ്റ രീതിയിലായിരുന്നു സംവിധായകനായ കമല്‍ ഒരുക്കിയിരുന്നത്. തിയ്യേറ്ററുകളില്‍ വാണിജ്യപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു വിശ്വരൂപം.

ഡബിള്‍ റോളില്‍ കമല്‍
വിശ്വരൂപത്തില്‍ ഇരട്ട വേഷത്തിലായിരുന്നു കമല്‍ എത്തിയിരുന്നത്. വിശ്വാനന്ദ്,മേജര്‍ വിശ്വം അഹമ്മദ് കാശ്മീരി എന്നിങ്ങയൊയിരുന്നു കഥാപാത്രങ്ങളുടെ പേര്. പൂജാ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അവതരണത്തിലും പുതുമ കൊണ്ടുവന്നിരുന്നു. ശങ്കര്‍ എഹ്സാന്‍ ലോയുടെ മികച്ച സംഗീതവും ചിത്രത്തില്‍ മികച്ചുനിന്നിരുന്നു. തമിഴിനു പുറമെ ഹിന്ദിയിലും ഒരേസമയം പ്രദര്‍ശനത്തിനെത്തിയ സിനിമയായിരുന്നു കമിലിന്റെ വിശ്വരൂപം.

വിശ്വരൂപത്തിന് രണ്ടാം ഭാഗം
വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുമെന്ന വിവരം ചിത്രമിറങ്ങിയ സമയത്ത് തന്നെ കമല്‍ഹാസന്‍ അറിയിച്ചിരുന്നു. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വിശ്വരൂപത്തിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നത്. കമല്‍ഹാസനും അതുല്‍ തിവാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇത്തവണ ജിബ്രാന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രം സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.

ട്രെയിലര്‍
വിശ്വരൂപം 2 ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. പീസ് സ്റ്റുഡിയോസിന്റെ ബാനറില്‍ കമല്‍ഹാസനും എസ് ചന്ദ്രഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴിനു പുറമെ ഹിന്ദിയിലും ചിത്രം മൊഴിമാറ്റി ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇത്തവണ ഇന്ത്യയിലും വിദേശത്തുമായി വലിയ റിലീസായിരിക്കും ചിത്രത്തിനുണ്ടാവുക. വിശ്വരൂപത്തിന്റെ ആദ്യ ഭാഗം മികച്ച ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. ആദ്യ ഭാഗത്തിനെ പോലെ മികച്ചൊരു ചിത്രമായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗവും എന്നാണറിയുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ഉടനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ട്രെയിലര്‍ പുറത്തുവിടുന്നത് സൂപ്പര്‍ താരങ്ങള്‍
ജൂണ്‍ പതിനൊന്നിനാണ് വിശ്വരൂപം 2വിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് പോലെ ട്രെയിലര്‍ ലോഞ്ചും ശ്രദ്ധേയമാക്കാനുളള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകരുളളത്. ആമിര്‍ ഖാനാണ് വിശ്വരൂപം 2വിന്റെ ഹിന്ദി ട്രെയിലര്‍ പുറത്തുവിടുന്നത്. തെലുങ്ക് വേര്‍ഷന്‍ ജൂനിയര്‍ എന്‍ടിആറും,തമിഴ് വേര്‍ഷന്‍ ശ്രുതി ഹാസനുമാണ് പുറത്തുവിടുന്നത്. ജൂണ്‍ പതിനൊന്നിന് അഞ്ചുമണിക്കാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്യുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചരിക്കുന്നത്.
രാജ്കമല്‍ ഫിലിംസിന്റെ ട്വീറ്റ്
രാജ്കമല്‍ ഫിലിംസിന്റെ ട്വീറ്റ്


Click it and Unblock the Notifications











