നിനക്ക് ശ്രീദേവിയെ വിവാഹം കഴിച്ചുകൂടേ? അമ്മയുടെ ചോദ്യത്തിന് കമല്‍ഹാസന്‍ നല്‍കിയ മറുപടി ഇങ്ങനെ

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളായിരുന്നവര്‍ ആയിരുന്നു കമല്‍ഹാസനും ശ്രീദേവിയും.ഇരുവരും ഒന്നിച്ച സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. തമിഴ് സിനിമകളില്‍ കൂടുതലായി അഭിനയിച്ച ഇവര്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളായിട്ടാണ് അറിയപ്പെട്ടിരുന്നത്.

മൂണ്ട്ര് മുടിച്ച് എന്ന ചിത്രമുള്‍പ്പെടെ 25ലധികം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ശ്രീദേവിയുടെ മരണവാര്‍ത്ത ഞെട്ടലോടെയായിരുന്നു കമല്‍ഹാസനില്‍ എത്തിയിരുന്നത്. നടിയുടെ മരണവാര്‍ത്ത പൂര്‍ണമായി വിശ്വസിക്കാന്‍ കമലിന് കഴിഞ്ഞില്ലായിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ഇരുപതാമത് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ നടത്തിയ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പില്‍ ശ്രീദേവിയുമായുളള ഒാര്‍മ്മകള്‍ കമല്‍ പങ്കുവെച്ചിരുന്നു.

ശ്രീദേവിയെക്കുറിച്ച് കമല്‍

ശ്രീദേവിയെക്കുറിച്ച് കമല്‍

ശ്രീദേവിയുമായുളള നീണ്ട കാലത്തെ ബന്ധമാണ് കുറിപ്പില്‍ കമല്‍ഹാസന്‍ പരമാര്‍ശിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പമായിരുന്നുവെന്നും നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ കമല്‍ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി യാങ്കര്‍ തന്നോട് പലപ്പോഴും ചോദിച്ചിരുന്നതായി കമല്‍ പറയുന്നു.കുടുംബത്തിലുളള ഒരാളെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കുമെന്നായിരുന്നു ചോദ്യത്തിനുളള കമലിന്റെ മറുപടി. വളരെ ചെറുപ്പത്തിലെ ശ്രീദേവിയെ പരിചയം ഉണ്ടായിരുന്നു എന്നും ഇരുപതിയെട്ട് സിനിമകളില്‍ ഞങ്ങള്‍ നായികാ നായകന്മാരായി അഭിനയിച്ചുവെന്നും കമല്‍ പറയുന്നു.

ശ്രീദേവിയെ ആദ്യമായി കാണുന്നത്

ശ്രീദേവിയെ ആദ്യമായി കാണുന്നത്

1976ലായിരുന്നു ശ്രീദേവിയെ ആദ്യമായി കാണുന്നത്. മൂണ്ട്രു മുടിച്ച് എന്ന ചിത്രത്തില്‍ അവര്‍ അഭിനയിക്കാന്‍ വരുമ്പോള്‍ പതിമൂന്ന് വയസായിരുന്നു പ്രായം.അമ്മയുടെ മടിയില്‍ ഇരുന്നു ആഹാരം കഴിച്ചിരുന്ന ശ്രീദേവിയെ അന്ന് ഞാന്‍ വഴക്കു പറയുമായിരുന്നു. ആ പെണ്‍കുട്ടി വളര്‍ന്നുവലുതായി മികച്ച നടിയായി മാറിയത് ഏറെ സന്തോഷത്തോടെയാണ് ഞാന്‍ കണ്ടുനിന്നത്.കമല്‍ഹാസന്‍ കുറിപ്പില്‍ പറയുന്നു.

സഹോദരി സഹോദരന്‍മാരെ പോലെ

സഹോദരി സഹോദരന്‍മാരെ പോലെ

ശ്രീദേവിയുമായി റിഹേഴ്‌സല്‍ നടത്തുക എന്ന ഉത്തരവാദിത്തം സഹസംവിധായകനും കൂടിയായ തനിക്കായിരുന്നുവെന്നും കമല്‍ പറയുന്നു. പ്രണയരംഗങ്ങളിലും മറ്റും കുടുതല്‍ വന്നതിനാല്‍ ഞങ്ങള്‍ വലിയ അടുപ്പമാണെന്ന് പലരും വിചാരിച്ചിരുന്നു.എന്നാല്‍ മരണപ്പെട്ട ദിവസം വരെ എന്നെ സര്‍ എന്നല്ലാതെ അഭിസംബോധന ചെയ്തിട്ടില്ലായിരുന്നു അവര്‍. കെ ബാലചന്ദര്‍ എന്ന മെന്ററിനു കീഴില്‍ സഹോദരി സഹോദരന്‍മാരെ പോലെയായിരുന്നു ഞങ്ങള്‍,കമല്‍ഹാസന്‍ പറയുന്നു.

അവസാനമായി കണ്ടത്

അവസാനമായി കണ്ടത്

യഷ്രാജ് സ്റ്റുഡിയോയില്‍ വെച്ച് അവസാനം കണ്ടപ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചിരുന്നു. സാധാരണ അങ്ങനെ ചെയ്യാത്തതാണ്,പക്ഷേ അന്ന് അങ്ങനെ ചെയ്തു. അല്പം നീണ്ടാരു ആലിംഗ്നമായിരുന്ന അത്. അവസാനമായി അവളെ കണ്ടതും ഹഗ് ചെയ്തതും അവിടെ വെച്ചാണ്. കമല്‍ഹാസന്‍ അനുസ്മരണകുറിപ്പില്‍ ശ്രീദേവിയെകുറിച്ച് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X