ചെലവ് താങ്ങാനാവുന്നില്ല. കമല്‍ ഹസന്റെ ഇന്ത്യന്‍ 2 ഉപേക്ഷിച്ചോ?
Recommended Video
വളരെ അധികം പ്രതീക്ഷയോടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്ന തിമിഴ് ചിത്രമാണ് ഇന്ത്യന്‍ 2. 1996 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്‍ രണ്ടാം ഭാഗവുമായി വീണ്ടും ശങ്കറും കമല്‍ ഹസനും കൈ കോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍. അമിത നിര്‍മാണച്ചെലവ് താങ്ങാന്‍ കഴിയാതെ ലൈക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറി എന്നാണ് അറിയുന്നത്. ശങ്കറിന്റെ മുന്‍ ചിത്രമായ 2.o വലിയ നഷ്ടമാണ് ലൈക പ്രൊഡക്ഷന് വരുത്തിയത്. ആ നഷ്ടം ഇന്ത്യന്‍ 2 വിലീടെ പിടിക്കാം എന്നായിരുന്നു പ്രൊഡക്ഷന്‍ ഹൗസിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ചിത്രീകരണം വിചാരിച്ചതുപോലെയല്ല പോകുന്നത്. അമിതമായ ചെലവുകളും വരുന്നു. കമല്‍ ഹസനും രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ കാലുറപ്പിച്ചതോടെ ഇന്ത്യന്‍ 2 യിലുള്ള വിശ്വാസം ലൈക പ്രൊഡക്ഷന നഷ്ടമായി. ഈ സാഹചര്യത്തിലാണത്രെ നിര്‍മാണത്തില്‍ നിന്ന് പിന്മാറുന്നത്.

എന്നാല്‍ ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ല എന്നും തമിഴ്‌നാട് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിത്രീകരണം പുനരാരംഭയ്ക്കും എന്നും നിര്‍ാതാവ് പിന്മാറിയാല്‍ പുതിയ ആളെ കണ്ടെത്തുമെന്നും ശങ്കറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കമലിന് പുറമെ കാജല്‍ അഗര്‍വാള്‍, നെടുമുടി വേണു, ഡല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്.


Click it and Unblock the Notifications











