»   » മഹാഭാരതത്തിനെതിരെ വിവാദ പരാമാര്‍ശം, കമല്‍ ഹാസനെതിരെ കോടതിയുടെ ഉത്തരവ് !!!

മഹാഭാരതത്തിനെതിരെ വിവാദ പരാമാര്‍ശം, കമല്‍ ഹാസനെതിരെ കോടതിയുടെ ഉത്തരവ് !!!

Posted By:
Subscribe to Filmibeat Malayalam

മഹാഭാരതം സിനിമയാക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത വന്നതിന് പിന്നാലെ വിവാദ പരാമാര്‍ശം നടത്തിയ കമല്‍ ഹാസന് ശരിക്കും പണി കിട്ടി. നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്.

കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് താരം മഹാഭാരതം സ്ത്രീവിരുദ്ധതയാണെന്ന് തുറന്ന് പറഞ്ഞത്. ഇതോടെ ഹിന്ദു വികാരം ഉണര്‍ത്തിയെന്നാരോപിച്ച് താരത്തിനെതിരെ പലയിടത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഹിന്ദു മുന്നണി കക്ഷി പൊതു താല്‍പര്യ ഹര്‍ജ്ജി കൊടുക്കുകയും ചെയ്തിരുന്നു.

വിവാദ പരാമാര്‍ശം

പുരുഷന്മാരുടെ ചൂതാട്ടത്തിനും മറ്റും വസ്തുക്കളെ പോലെയാണ് മഹാഭാരതത്തില്‍ സ്ത്രീകളെ കാണിച്ചിട്ടുള്ളത്. മാത്രമല്ല ഇന്ത്യക്കാര്‍ മഹാഭാരതം ആഘോഷിക്കരുതെന്നും അതിനെ മഹത്തരമായി കാണരുതെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. സംഭവം പിന്നീട് വിവാദമായി മാറുകയായിരുന്നു.

പരാതിയുമായി ഹിന്ദു മുന്നണി കക്ഷി രംഗത്ത്

അതിനിടെ ഹിന്ദു മുന്നണി കക്ഷി പ്രവര്‍ത്തകനായ ആദിനാഥ സുന്ദരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തിരുനെല്‍വേലി ജില്ലാ കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയില്‍ നേരിട്ട് ഹാജരാവണം

മേയ് 5 ന് കോടതിയില്‍ താരത്തിനോട് നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്.

മഹാഭാരതം

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഹാഭാരതം. 1000 കോടിയുടെ മുതല്‍ മുടക്കില്‍ ചിത്രം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്‍ പ്രചാരം നേടിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം

ഇന്ത്യയിലെ ഏറ്റവുമതികം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ചിത്രത്തില്‍ നായകനായി മോഹന്‍ലാലാണ് എത്തുന്നത്.

English summary
Kamal Haasan has been summoned by a Tamil Nadu court in connection with remarks he made about the Mahabharata in March 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam