സന്താനം കമല്‍ ഹാസനെ അപമാനിച്ചു?
അതിഥിയെ ഒരു പരിപാടിയ്ക്കായി ക്ഷണിച്ച ശേഷം ക്ഷണിതാവ് തന്നെ പരിപാടിയില്‍ നിന്ന് വിട്ടു നിന്നാലോ. എത്തുന്ന അതിഥിയുടെ അവസ്ഥ എന്താകും. ഇത്തരത്തില്‍ ഒരു പ്രശ്‌നത്തിന്റെ പേരില്‍ തമിഴ് കോമഡി താരം സന്താനത്തോട് ദേഷ്യത്തിലാണ് ഉലകനായകന്‍ കമല്‍ഹാസന്‍. സന്താനത്തിന്റെ വാലിബ രാജ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനായി കമല്‍ഹാസനെ നേരിട്ട് ക്ഷണിച്ചതിന് ശേഷം പരിപാടിയില്‍ നിന്ന് സന്താനം വിട്ടു നിന്നു.
തന്നെ ക്ഷണിച്ച ചിത്രത്തിലെ നായകന്‍ കൂടിയയാ സന്താനം പരിപാടിയില്‍ നിന്ന് വിട്ട് നിന്നത് കമല്‍ഹാസന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സന്താനത്തെ കാണാതെ അക്കാര്യം അന്വേഷിച്ച കമല്‍ ഹാസനോട് സന്താനം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിലാണെന്നാണ് വാലിബ രാജയുടെ അണിയറക്കാര്‍ പറഞ്ഞത്.

എന്താ കമല്‍ ഹാസന് തിരക്കില്ലാഞ്ഞിട്ടാണോ പരിപാടിയ്‌ക്കെത്തിയതെന്നായി ഉലകനായകന്റെ ആരധകര്‍. എന്തായാലും സന്താനം ചെയ്തത് ശരിയായില്ലെന്നാണ് ആക്ഷേപം. എന്നാല്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്ന സന്താനമാകട്ടെ രജനീകാന്ത് നായകനാകുന്ന ലിങ്കയുടെ ഷൂട്ടിംഗിലായിരുന്നു. എന്തായാലും കമല്‍-സന്താനം വഴക്ക് തീര്‍ക്കാന്‍ ഇനി സ്റ്റൈല്‍ മന്നന്‍ തന്നെ ഇടപെടേണ്ടി വരുമോ ആവോ


Click it and Unblock the Notifications











