കമല്‍ഹസന് അറുപത് തികഞ്ഞു

By Soorya Chandran

ഉലകനായകന്‍ എന്ന് വിളിക്കുമ്പോള്‍ അത് മറ്റാരേയും ആയിരിക്കില്ലെന്ന് ഉറപ്പാണ്. സര്‍വ്വകലാവല്ലഭന്‍ എന്ന് വിളിച്ചാലും ആരും വേറെ ആരേയും ഓര്‍ക്കില്ല. ഒറ്റപ്പേര് മാത്രം... ഒറ്റ രൂപം മാത്രം.

അതാണ് കമല്‍ഹസന്‍. മലയാളവും തമിഴും ഹിന്ദിയും ഒക്കെ ഒരുപോലെ കയ്യിലെടുത്ത ഉലകനായകന്‍. ജീവിതത്തില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കമല്‍. ഉലകനായകന്റെ ഷഷ്ടിപൂര്‍ത്തി.

അഞ്ചാം വയസ്സില്‍ ബാലതാരമായി വന്ന കമല്‍ ഇപ്പോഴും സൂപ്പര്‍ താരം തന്നെ. തമിഴകത്തിന്റെ രാഷ്ട്രീയ കാറ്റിനൊപ്പം നില്‍ക്കാതെ മാറി നിന്നിട്ടും ആരാധകര്‍ക്ക് ഉലകനായകനോടുള്ള സ്‌നേഹം ഒരിറ്റുപോലും കുറഞ്ഞില്ല.

കളത്തൂര്‍ കണ്ണമ്മ

ഉലകനായകന് ഷഷ്ടിപൂര്‍ത്തി

1959 ല്‍ നാലാം വയസ്സിലാണ് കമല്‍ഹസന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ഈ സിനിമയിലെ പ്രകടത്തിന് മികച്ച നടനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയാണ് തുടക്കം.

സഹനടന്‍, ടെക്‌നീഷ്യന്‍

ഉലകനായകന് ഷഷ്ടിപൂര്‍ത്തി

ഇപ്പോഴത്തെ ഉലക നായകന്‍ സഹനടനായും സാങ്കേതിക പ്രവര്‍ത്തകനാും സിനിമയില്‍ ഉണ്ടായിരുന്നു എന്ന് ചിന്തിക്കാന്‍ പറ്റുമോ... അഞ്ച് വര്‍ഷത്തോളം ഇങ്ങനെയായിരുന്നു സിനിമക്ക് കമലും, കമലിന് സിനിമയും.

മാനവന്‍

ഉലകനായകന് ഷഷ്ടിപൂര്‍ത്തി

ഒരു മുതിര്‍ന്ന നടനായി കമല്‍ ക്യാമറക്ക് മുന്നില്‍ വരുന്നത് മാനവന്‍ എന്ന ചിത്രത്തിലൂടെയാണ്.

മലയാളവും തമിഴും ഹിന്ദിയും

ഉലകനായകന് ഷഷ്ടിപൂര്‍ത്തി

നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് കമല്‍. ഹിന്ദിയിലും തന്റെ സ്ഥാനം നിര്‍ണയിച്ചു.

സംവിധായകന്‍

ഉലകനായകന് ഷഷ്ടിപൂര്‍ത്തി

ഒരു നടന്‍ എന്നതിനപ്പുറം സംവിധായകന്‍ എന്ന ലേബലും കമല്‍ ഹാസന് നന്നായി ചേരും. ഹേ റാമും, വിരുമാണ്ടിയും അമ്പേ ശിവും ഒക്കെ അദ്ദേഹത്തിലെ മികച്ച സംവിധായകനെ പുറത്തെടുത്തവയാണ്.

അവാര്‍ഡുകള്‍

ഉലകനായകന് ഷഷ്ടിപൂര്‍ത്തി

അവാര്‍ഡുകള്‍ ഇത്രയേറെ അനുഗ്രഹിച്ച ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X